ഏറ്റുമാനൂർ ഗവൺമെന്റ് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് മോഷണം : 48 കാരനെ അറസ്റ്റ് ചെയ്ത് ഏറ്റുമാനൂർ പോലീസ്
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ : ഏറ്റുമാനൂർ ഗവൺമെന്റ് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പണവും, മറ്റു തിരിച്ചറിയാൻ രേഖകളും മോഷ്ടിച്ച കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുറിയന്നൂർ കോള ഭാഗത്ത് കൈപ്പുഴശ്ശേരിൽ വീട്ടിൽ ഷാജൻ ചാക്കോ (48) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ ഒന്നാം തീയതി ഏറ്റുമാനൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ ഓട്ടോറിക്ഷ ഗവൺമെന്റ് ആശുപത്രിക്ക് സമീപം പാർക്ക് ചെയ്ത സമയം ഇയാൾ ഓട്ടോറിക്ഷയുടെ ഡാഷ് ബോക്സ് കുത്തി തുറന്ന് അതിലുണ്ടായിരുന്ന 25,000 രൂപയും, പാസ്സ് ബുക്കും, ആധാർ കാർഡും, ലൈസൻസും മറ്റു രേഖകളും മോഷ്ടിച്ചു കൊണ്ട് കടന്നുകളയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ മാരായ അഖിൽ ദേവ്, തോമസ് ജോസഫ്,എ.എസ്.ഐ ബിന്ദു, സി.പി.ഓ മാരായ സാബു, ഡെന്നി.പി.ജോയ്, സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.