കുമരകം ഗവ ഹയർ സെക്കന്ററി സ്കൂളിലെ ലീഗൽ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ നിയമ സാക്ഷരത ദിനാചരണം സംഘടിപ്പിച്ചു ; പരിപാടിയിൽ കോട്ടയം ജില്ലാ കോടതിയിലെ അഭിഭാഷകനായ വിവേക് മാത്യു വർക്കി”മൊബൈൽ ഫോൺ ഉപയോഗവും സൈബർ കുറ്റകൃത്യങ്ങളും” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു
കോട്ടയം : കുമരകം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിയമസാക്ഷരത ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ നിയമ സാക്ഷരത ദിനം ആചരിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ബിയ ട്രീസ് മരിയ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് വി എസ് സുഗേഷ് അധ്യക്ഷത വഹിച്ചു.
മൊബൈൽ ഫോൺ ഉപയോഗവും സൈബർ കുറ്റകൃത്യങ്ങളും എന്ന വിഷയത്തിൽ കോട്ടയം ജില്ലാ കോടതിയിലെ അഭിഭാഷകനായ വിവേക് മാത്യു വർക്കി വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോർഡിനേറ്റർമാരായ ടി സത്യൻ, ആഷാ ബോസ്സ്, ബിബിൻ തോമസ്, ക്ലബ് അംഗങ്ങളായ രോഹിത് സുഗേഷ് പ്രഭാത് കെ സജയൻ എന്നിവർ സംസാരിച്ചു.
Third Eye News Live
0