പാക്കറ്റ് പാൽ വാങ്ങിക്കുന്നവരോണോ നിങ്ങൾ ; പാൽ തിളപ്പിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
ഇക്കാലഘട്ടത്തിൽ മിക്ക വീടുകളിലും പാക്കറ്റിൽ ലഭിക്കുന്ന പാലാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന പാക്കറ്റ് പാലുകൾ ചിലർ അതുപോലെ തന്നെ ഉപയോഗിക്കുന്നു. ചിലർ അത് ചൂടാക്കിയ ശേഷമായിരിക്കും ഉപയോഗിക്കുക. ശരിക്കും പാക്കറ്റ് പാലുകൾ തിളപ്പിക്കണോ അതോ നേരിട്ട് ഉപയോഗിക്കാമോയെന്ന സംശയം എല്ലാവർക്കുമുണ്ട്.
എന്നാൽ സാധാരണയായി നമുക്ക് ലഭിക്കുന്ന പാക്കറ്റ് പാൽ ശുദ്ധീകരണം നടത്തിയതായിരിക്കും. അതായത് നിശ്ചിത താപനിലയിൽ ചൂടാക്കി അണുവിമുക്തമാക്കിയത്. അങ്ങനെയുള്ള പാക്കറ്റിൽ പാസ്ചറെെസ്ഡ് പാൽ എന്ന് രേഖപ്പെടുത്തിയിരിക്കും. ഇവ തിളപ്പിച്ചിലെങ്കിലും കുഴപ്പമില്ല. നേരിട്ട് കുടിക്കാം. ഇവ പിന്നെ ചൂടാക്കിയാൽ ചിലപ്പോൾ അതിലെ പോഷകഘടകളെ ഇല്ലാതാക്കുന്നു.
എന്നാൽ ക്ഷീരകർഷകരിൽ നിന്ന് നേരിട്ടെടുക്കുന്നതോ പാസ്ചറെെസ് ചെയ്യാത്ത പാക്കറ്റ് പാലോ തിളപ്പിക്കാതെ കുടിക്കരുത്. പാലിൽ കാണപ്പെടുന്ന ശരീരത്തിന് ദോഷം ചെയ്യാനിടയുള്ള ബാക്ടീരിയകളെ നശിപ്പിക്കാനാണ് തിളപ്പിച്ച പാൽ മാത്രം ഉപയോഗിക്കണമെന്ന് പറയുന്നത്. അതുപോലെ തന്നെ പാൽ അമിതമായി തിളപ്പിക്കരുത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അത്തരത്തിൽ ചെയ്താൽ പാലിലടങ്ങിയിരിക്കുന്ന നിരവധി പോഷകഘടകളെ കൂടി അത് ഇല്ലാതാക്കും.പാൽ അമിതമായി ചൂടാക്കിയൽ വിറ്റാമിൻ സി, ബി എന്നിവ നഷ്ടപ്പെട്ടേക്കാം. പാൽ വാങ്ങുമ്പോൾ അതിന്റെ കവർ പരിശോധിച്ച് പാസ്ചറെെസ് ചെയ്ത പാൽ ആണോ അല്ലയോയെന്ന് ഉറപ്പ് വരുത്തിയ ശേഷം ഉപയോഗിക്കുന്നതായിരിക്കും നല്ലത്. 10 മിനിട്ടിൽ കൂടുതൽ പാൽ തിളപ്പിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്.