പാലുണ്ണി അർബുദത്തിന് കാരണമാകുമോ…; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ചർമത്തിന് പുറമെ ഉണ്ടാകുന്ന ചെറിയ വളർച്ചയാണ് പാലുണ്ണി. പൊതുവെ നിരുപദ്രവകാരിയാണെങ്കിലും പാലുണ്ണി അർബുദത്തിന് കാരണമാകുമോ എന്ന സംശയം പലരിലുമുണ്ട്. കഴുത്ത്, കക്ഷം, നാഭീപ്രദേശം, കൺപോളകൾ തുടങ്ങിയ ചർമത്തിന്റെ മടക്കുകൾ വരുന്ന ഭാഗങ്ങളിലാണ് ഇവ കൂടുതലായും കാണുക. ചർമത്തിന്റെ നിറമോ അൽപം ഇരുണ്ട നിറമോ ആയിരിക്കും ഇവയ്ക്ക്.
പാലുണ്ണി ഉണ്ടാവുന്നത് എങ്ങനെ
പാലുണ്ണി ഉണ്ടാകാനുള്ള കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഇതിന് ജനിതകം ഒരു ഘടകമാണെന്ന് ഗവേഷകർ വിലയിരുത്തുന്നു. കൂടാതെ പൊണ്ണത്തടി, പ്രമേഹം മൂലമോ പാലുണ്ണി വരാനുള്ള സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലുണ്ണിയെ അർബുദത്തിന് കാരണമാകുമോ?
പാലുണ്ണി പലപ്പോഴും അർബുദ വളർച്ചയായി തെറ്റുദ്ധരിക്കാറുണ്ടെങ്കിലും ഇത് അപകടകാരിയല്ല. എന്നാൽ പാലുണ്ണിയിൽ പുതിയ വളർച്ചയോ നിറ വ്യത്യാസമോ ഉണ്ടാവുകയാണെങ്കിൽ ശ്രദ്ധിക്കണം. കൂടാതെ ആകൃതിയിൽ മാറ്റം, വേദന, രക്തം വരിക തുടങ്ങിയവ സംഭവിച്ചാൽ ശ്രദ്ധിക്കണം.
ഈ മാറ്റങ്ങൾ ശ്രദ്ധിക്കാം
∙പാലുണ്ണിയുടെ ആകൃതിയിൽ വ്യത്യാസമോ വളർച്ചയോ കണ്ടാല്.
∙പെട്ടെന്ന് പാലുണ്ണിയുടെ നിറം ഇരുണ്ടതാകുകയോ ഇളം നിറമാകുകയോ ചെയ്താൽ.
∙പാലുണ്ണിയിൽ നിന്ന് പെട്ടെന്നോ ഇടയ്ക്കിടയോ രക്തം വന്നാൽ.
∙വേദനയുണ്ടായാൽ.
∙പാലുണ്ണി വളർന്ന് വലുപ്പം കൂടിയാൽ.
എങ്ങനെ തടയാം?
പാലുണ്ണി ഉണ്ടാകുന്നതു തടയാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
∙ഉരസൽ കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം.
∙അസ്വസ്ഥത കുറയ്ക്കാൻ ചർമം വരണ്ടു പോകാതെ ചർമത്തിൽ ഈർപ്പം നിലനിർത്തുന്നു.
∙ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കാം.
∙രക്തചംക്രമണവും ആരോഗ്യവും മെച്ചപ്പെടുത്താൻ വ്യായാമം പതിവാക്കാം.
പാലുണ്ണി നീക്കം ചെയ്യൽ
പാലുണ്ണി അസ്വസ്ഥത ഉണ്ടാക്കുകയാണെങ്കിൽ അവയെ നീക്കം ചെയ്യാൻ മാർഗങ്ങളുണ്ട്.
∙ക്രൈറ്റോതെറാപ്പി – പാലുണ്ണിയെ ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് മരപ്പിക്കുക.
∙സർജറിയിലൂടെ നീക്കം ചെയ്യുക (Excision).
∙ചുവടിൽ കെട്ടിട്ടു കൊടുക്കുക (Ligation).
ഒരു ചർമരോഗ വിദഗ്ധനെ കണ്ട് മികച്ച മാർഗം ഉപയോഗിച്ച് പാലുണ്ണി നീക്കം ചെയ്യാം.