കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നാപ്രോഫെൻ മരുന്നിന്റെ ഉപയോഗം വർധിക്കുന്നു; യുവാക്കൾ വ്യാപകമായി ലഹരി ഉപയോഗത്തിനായി നാപ്രോഫെൻ ഉപയോഗിക്കുന്നു; വഴിയോരങ്ങളിൽ നിരവധി ഒഴിഞ്ഞ മരുന്നുകുപ്പികൾ; വിപണിയിൽ മരുന്ന് എത്തുന്നത് ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ; ശക്തമായ നടപടികളുമായി ഡ്രഗ്സ് കണ്ട്രോളർ അധികൃതർ; സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ചു
കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നാപ്രോഫെൻ മരുന്നുകൾ ഉപയോഗിച്ചതിന് ശേഷം മരുന്ന് കുപ്പികള്‍ വഴിയോരങ്ങളില്‍ കണ്ടെടുത്തുവെന്ന് പരാതി.
വാർത്തകളെയും, പരാതികളെയും തുടർന്ന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് എൻഫോഴ്സ്മെന്റ് വിഭാഗം ശക്തമായ നടപടികള്‍ ആരംഭിക്കുമെന്ന് ഡ്രഗ്സ് കണ്ട്രോളർ അധികൃതർ അറിയിച്ചു.
സാധാരണ ഈ മരുന്ന് ഉന്മേഷവും ഉത്തേജനവും രക്തസമ്മർദ്ദം തുല്ല്യമാക്കുവാനുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ഇത് യുവജനങ്ങള്‍ ലഹരി -ഉത്തേജകത്തിനായിട്ടാണ് ഉപയോഗിച്ച് വരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വർഷം അനധികൃതമായി നാപ്രോഫെൻ മരുന്നുകള്‍ വില്പന നടത്തിയ മെഡിക്കല്‍ ഷോപ്പുകള്‍ കോട്ടയം ജില്ലയില്‍ ഡ്രഗ്സ് കണ്ട്രോളർ അധികൃതർ പൂട്ടിച്ചിരുന്നു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെയാണ് നാപ്രോഫെൻ മരുന്നുകള്‍ ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗസ് കണ്ട്രോളർ വിഭാഗം അന്വേഷണം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാന വ്യാപകമായി നിരീക്ഷണവും അന്വേഷണവും പരിശോധനയും നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ആവശ്യമെങ്കില്‍ പോലീസിന്റെയും എക്സൈസിന്റെയും സഹായം തേടുമെന്നും അറിയിച്ചു.