play-sharp-fill
വൈദ്യുതി ബിൽ അടക്കാത്തതിൽ ഫ്യൂസ് ഊരാൻ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു: വീട്ടുടമ പോലീസ് കസ്റ്റഡിയിൽ 

വൈദ്യുതി ബിൽ അടക്കാത്തതിൽ ഫ്യൂസ് ഊരാൻ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു: വീട്ടുടമ പോലീസ് കസ്റ്റഡിയിൽ 

 

കോഴിക്കോട്: കൊടുവള്ളിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥനും മകനും ആക്രമിച്ചെന്ന് പരാതി. കൊടുവള്ളി സ്വദേശി സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

ബില്‍ അടയ്ക്കാത്തതിന് കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയപ്പോള്‍ കല്ലുകൊണ്ട് എറിഞ്ഞ് പരുക്കേല്‍പ്പിച്ചെന്നാണ് ഉദ്യോ​ഗസ്ഥരുടെ പരാതി. കൊടുവള്ളി ഇലക്ട്രിക് സെക്ഷന്‍ ഓഫീസിലെ നാരായണന്‍ എന്ന ജീവനക്കാരനാണ് ആക്രമത്തിൽ പരിക്കേറ്റത്.