play-sharp-fill
പ്രമേഹമാണോ വില്ലൻ ; രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ ഈ ഡ്രൈഫ്രൂട്ട് ശീലമാക്കൂ ; ആരോഗ്യത്തിനും ഉത്തമം

പ്രമേഹമാണോ വില്ലൻ ; രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ ഈ ഡ്രൈഫ്രൂട്ട് ശീലമാക്കൂ ; ആരോഗ്യത്തിനും ഉത്തമം

ഒരു വീട്ടില്‍ ഒരു പ്രമേഹരോഗിയെങ്കിലും (Diabetes) ഉണ്ടാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മലയാളികള്‍ ഏറ്റവുമധികം യുദ്ധം ചെയ്യുന്നത് പ്രമേഹത്തോട് തന്നെയാകും.

‘ഷുഗർ പേഷ്യന്റ്’ എന്ന ഗണത്തില്‍ അകപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ പുറത്തുകടക്കുക അതീവ പ്രയാസമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റിയിരിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന കിടിലൻ ഡ്രൈഫ്രൂട്ടിനെക്കുറിച്ച്‌ പരിചയപ്പെടാം.

ചെസ്റ്റ്നട്ട് (Chestnut) എന്നാണ് ഇതിന്റെ പേര്. വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി6, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ ചെസ്റ്റ്നട്ടില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ ചെസ്റ്റ്നട്ട് സഹായിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെസ്റ്റ്നട്ട്

കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പദാർത്ഥമായതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ചെസ്റ്റ്നട്ട് കഴിക്കാം. ഇതില്‍ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഭക്ഷണം ദഹിക്കുന്ന സമയത്ത് ശരീരത്തില്‍ പഞ്ചസാര ആഗിരണം ചെയ്യുന്ന പ്രക്രിയയെ ഇത് സാവധാനമാക്കും. ആൻറി ഓക്സിഡൻറുകളാല്‍ സമ്ബന്നമായ ചെസ്റ്റ്നട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കും.

ഹൃദയത്തിന്

ചെസ്റ്റ്നട്ട് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഹൃദ്രോഗങ്ങളെ സുഖപ്പെടുത്താൻ സഹായിക്കുന്ന പോളിഫെനോള്‍സ് ചെസ്റ്റ്നട്ടില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ചെസ്റ്റ്നട്ടിനാകും. ഇത് ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വർദ്ധിപ്പിക്കുകയും സിരകളിലെ വീക്കം കുറയ്‌ക്കുകയും ചെയ്യുന്നു.

ദഹനത്തിന്

നാരുകളാല്‍ സമ്ബന്നമായ ചെസ്റ്റ്നട്ട് കഴിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ആമാശയത്തിലെ നല്ല ബാക്ടീരിയകളെ ചെസ്റ്റ്നട്ട് വർദ്ധിപ്പിക്കും. അതുവഴി ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കുറയും

അസ്ഥികള്‍ക്ക്

കാല്‍സ്യം, മഗ്നീഷ്യം, കോപ്പർ തുടങ്ങിയ ധാതുക്കള്‍ ചെസ്റ്റ്നട്ടില്‍ കാണപ്പെടുന്നതിനാല്‍ ഇത് എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു. ശരീരവേദന, എല്ലുവേദന, സന്ധി വേദന എന്നിവയുണ്ടെങ്കില്‍ ചെസ്റ്റ്നട്ട് കഴിക്കുന്നത് ഗുണം ചെയ്യും.