play-sharp-fill
മദ്യലഹരിയിൽ ഓടിച്ച ഓട്ടോയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവം ;  പ്രതിക്ക് 10 വർഷം തടവും 50000 രൂപ പിഴയും വിധിച്ച് കോടതി

മദ്യലഹരിയിൽ ഓടിച്ച ഓട്ടോയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവം ; പ്രതിക്ക് 10 വർഷം തടവും 50000 രൂപ പിഴയും വിധിച്ച് കോടതി

നെയ്യാറ്റിൻകര: മദ്യപിച്ച്‌ ഓട്ടോ ഓടിച്ച്‌ കാല്‍നടയാത്രക്കാരനെ ഇടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 10 വർഷം തടവും 50000 രൂപ പിഴയും വിധിച്ചു.

മണക്കാട് ആറ്റുകാല്‍ പുത്തൻ കോട്ടയ്ക്ക് സമീപം ടിസി.22/295 – ല്‍ ആറ്റുവരമ്ബില്‍ വീട്ടില്‍ ശ്രീകണ്ഠൻ നായർ(58) ഓടിച്ച ഓട്ടോറിക്ഷയിടിച്ച്‌ നേമം ടി.സി 52/2147 കൈലാസം വീട്ടില്‍ ബാലകൃഷ്ണൻ നായർ (71) മരിച്ച സംഭവത്തിലാണ് വിധി. നെയ്യാറ്റിൻകര അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീറിന്റേതാണ് വിധി. നരഹത്യയ്ക്കും മദ്യപിച്ച്‌ വാഹനം ഓടിച്ചതിനും മോട്ടോർ വാഹന നിയമത്തില്‍ 185 വകുപ്പ് പ്രകാരമാണ് ശിക്ഷ. 2018 ജൂണ്‍ 18നാണ് കേസിനാസ്‌പദമായ സംഭവം.

നേമം പൊലീസ് സ്റ്റേഷനു മുൻവശത്ത് മറ്റ് രണ്ടുപേർക്കൊപ്പം റോഡ് ക്രോസ് ചെയ്യുകയായിരുന്ന ബാലകൃഷ്ണൻ നായരുടെ ദേഹത്തേക്ക് മദ്യപിച്ച്‌ അമിതവേഗത്തിലെത്തിയ ശ്രീകണ്ഠൻ നായർ ഓടിച്ച ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണൻ നായർ ചികിത്സയിലിരിക്കെ അന്നുതന്നെ മരിച്ചു. അപകടം നടക്കുമ്ബോള്‍ പ്രതി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കരമന -കളിയിക്കാവിള നാലുവരിപ്പാത നിലവില്‍ വന്നശേഷമുള്ള ഇത്തരം ട്രാഫിക് കുറ്റങ്ങള്‍ക്ക് ആദ്യമായാണ് ഇത്തരമൊരു ശിക്ഷാവിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

17 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. സി.ഐ ടി.അനില്‍കുമാർ അന്വേഷണത്തിന് നേതൃത്വം നല്‍കി. പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ. അജികുമാർ, അഡ്വ.മഞ്ജിത എന്നിവർ ഹാജരായി.