play-sharp-fill
ഓട്ടോറിക്ഷ, കാർ, ലോറി, ടിപ്പർ, ടെമ്പോ ട്രാവലർ, ബസ്, ജീപ്പ് ; അവകാശികളില്ലാതെ തുരുമ്പെടുത്തും ഇഴജന്തുക്കള്‍ താവളമാക്കിയും പൊലീസ് സ്റ്റേഷൻ വളപ്പുകളില്‍ നശിക്കുന്നത് കോടികളുടെ കസ്റ്റഡി വാഹനങ്ങള്‍ ; ഓരോ സ്റ്റേഷനുകളിലും 200ലധികം വാഹനങ്ങള്‍ ; വാഹനങ്ങള്‍ കോടതി ആവശ്യപ്പെട്ടാലല്ലാതെ കസ്റ്റഡിയില്‍ സൂക്ഷിക്കരുതെന്ന സർക്കാർ നിർദ്ദേശം കടലാസിൽ ; കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് സംസ്ഥാന സര്‍‌ക്കാരിന് കോടികള്‍ വരുമാനമുണ്ടാക്കാം, പക്ഷേ തീരുമാനം തുരുമ്പ് പിടിച്ച അവസ്ഥയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: തുരുമ്പെടുത്തും ഇഴജന്തുക്കള്‍ താവളമാക്കിയും പൊലീസ് സ്റ്റേഷൻ വളപ്പുകളില്‍ നശിക്കുന്നത് കോടികളുടെ കസ്റ്റഡി വാഹനങ്ങള്‍. വിവിധ കേസുകളിലും അപകടങ്ങളിലും പൊലീസും എക്‌സൈസും പിടിച്ചെടുക്കുന്ന തൊണ്ടിമുതലാണ് തുരുമ്പെടുത്ത് തീരുന്നത്. നഗരത്തിലെ സ്റ്റേഷനുകളില്‍ മാത്രം ഇത്തരത്തില്‍ 1000 ത്തോളം വാഹനങ്ങളുണ്ട്. ഓരോ സ്റ്റേഷനുകളിലും 200ലധികം വാഹനങ്ങള്‍ വരും.

പ്രതികള്‍ ഉപേക്ഷിച്ചതുള്‍പ്പെടെ ഏറെയും ഇരുചക്രവാഹനങ്ങളാണ്. വർഷങ്ങളായി സ്റ്റേഷൻ വളപ്പിലും പരിസരത്തുമായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ ഇപ്പോള്‍ ഇഴജന്തുകളുടെയും തെരുവുനായ്ക്കളുടെയും താവളമാണ്. റോഡരികിലെ വാഹനങ്ങള്‍ സാമൂഹിക വിരുദ്ധരും താവളമാക്കുന്നു. റോഡിരികില്‍ പിടിച്ചിടുന്ന വാഹനങ്ങള്‍ ഗതാഗത തടസമുണ്ടാക്കുന്നതായും ആരോപണമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം വാഹനങ്ങളുടെ ടയറുകള്‍, ബാറ്ററി, മ്യൂസിക് സിസ്റ്റം തുടങ്ങിയവ കളവുപോകുന്നത് നിത്യ സംഭവമാണ്. കൂട്ടിയിടുന്ന വാഹനങ്ങള്‍ തീപിടിത്തത്തിനും കാരണമാകുന്നു. വാഹനങ്ങള്‍ നീക്കം ചെയ്യാൻ സ്‌പെഷ്യല്‍ ടീമും, വേർതിരിച്ചുള്ള ഡാറ്റയും ഇല്ലാത്തതാണ് പൊലീസിന് തലവേദനയും പേരുദോഷവും ഉണ്ടാക്കുന്നത്.

പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കോടതി ആവശ്യപ്പെട്ടാലല്ലാതെ കസ്റ്റഡിയില്‍ സൂക്ഷിക്കരുതെന്ന സർക്കാർ നിർദ്ദേശം പലപ്പോഴും പാലിക്കപ്പെടുന്നില്ല. പിടിച്ചെടുത്ത വാഹനത്തിന്റെ ഫോട്ടോയെടുത്ത് രണ്ടാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കി കോടതിയില്‍ എത്തിക്കണമെന്നാണ് നിർദ്ദേശം. കോടതി ആവശ്യപ്പെട്ടില്ലെങ്കില്‍ വാഹനങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട. വിട്ടുകൊടുക്കാനാണ് നിർദ്ദേശമെങ്കില്‍ രണ്ടുമാസത്തിനകവും ലേലത്തില്‍ വില്‍ക്കാനാണെങ്കില്‍ ആറുമാസത്തിനകവും നടപടി പൂർത്തിയാക്കണം.

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിള്‍ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്നത് 487 വാഹനങ്ങള്‍. 30 വരെ ആരും അവകാശവാദം ഉന്നയിക്കാത്ത പക്ഷം, അണ്‍ക്ലെയിംഡ് വാഹനങ്ങളായി പരിഗണിച്ച്‌ ഇലേലം ചെയ്യും. അവകാശവാദം ഉന്നയിക്കുന്ന വ്യക്തിക്ക് രേഖകള്‍ സഹിതം അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്ബാകെ ഹാജരായി വാഹനം ഏറ്റെടുക്കാം. എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റായ www.mstccommerce.com മുഖേനയാണ് കോഴിക്കോട് സിറ്റി പൊലീസ് ഇലേലം നടത്തുക. വാഹനങ്ങളില്‍ ഏതാനും കാറുകളും ഓട്ടോറിക്ഷയും ഒഴികെ എല്ലാം ഇരുചക്ര വാഹനങ്ങളാണ്. ഫോണ്‍: 0495-2722673.