‘റൂം തുറന്ന് കൊടുത്തു, പൊലീസ് പരിശോധിച്ചിട്ട് പോയി, ‘ഈ വിഷയത്തെ അത്ര ഗൗരവമായി ഞാൻ കണ്ടിട്ടില്ല; വണ്ടിയിലൊക്കെ പോകുമ്പോൾ പൊലീസ് പരിശോധിക്കുമല്ലോ,അതിനകത്ത് തടയേണ്ട കാര്യമെന്താണ്?സിപിഐഎം നേതാവ് എം വി നികേഷ് കുമാർ
പാലക്കാട്: പാലക്കാട് രാഷ്ട്രീയനേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ നടന്ന പൊലീസ് റെയ്ഡിനിടെ തന്റെ മുറിയും പൊലീസ് പരിശോധിച്ചെന്ന് സിപിഐഎം നേതാവ് എം വി നികേഷ് കുമാർ.
താൻ റൂം തുറന്നുകൊടുത്തുവെന്നും അവർ പരിശോധിച്ചിട്ട് പോയെന്നും നികേഷ് കുമാർ പറഞ്ഞു.
‘ഈ വിഷയത്തെ അത്ര ഗൗരവമായി ഞാൻ കണ്ടിട്ടില്ല. വണ്ടിയിലൊക്കെ പോകുമ്ബോള്‍ പൊലീസ് പരിശോധിക്കുമല്ലോ.അതിനകത്ത് തടയേണ്ട കാര്യമെന്താണ്? പിന്നീട് ടെലിവിഷനില്‍ കണ്ടപ്പോളാണ് അതിന്റെ രാഷ്ട്രീയമാനം മാറുന്നത് ഞാൻ കണ്ടത്.’; നികേഷ് കുമാർ പറഞ്ഞു. പൊലീസ് നടപടി സ്വാഭാവികമാണെന്നും എന്തിനാണ് ടെൻഷനാക്കി ആളെക്കൂട്ടേണ്ട കാര്യമെന്നും നികേഷ് കുമാർ ചോദിച്ചു. ചിലയാളുകള്‍ക്ക് ഇത് നമുക്കെതിരെയാണ് എന്ന് തോന്നുന്നത് എന്തുകൊണ്ടാണെന്നും അത് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും നികേഷ് കുമാർ കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറിയില്‍ നടന്ന പൊലീസ് പരിശോധന തിരക്കഥയുടെ ഭാഗമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്ബില്‍ ആരോപിച്ചു. മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളുടെ മുറിയിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ അതൊന്നും വാര്‍ത്തയായില്ലല്ലോ. അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ അതിലും അപാകതയുണ്ടായിരുന്നു. സ്ത്രീകളുടെ മുറിയില്‍ കയറിയതിനെതിരെ രാഷ്ട്രീയം മാറ്റിവെച്ച് പ്രതിഷേധിക്കും. ഒന്നും പറയാന്‍ ഇല്ലാത്തവരുടെ അവസാനത്തെ കച്ചിത്തുരുമ്ബായിരുന്നു പരിശോധനയെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.
പാലക്കാട് കെപിഎം റീജന്‍സിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ താമസിക്കുന്ന മുറികളില്‍ പുലര്‍ച്ചെ 2.45ഓടെയായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. 12 മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയത്. ആകെ 42 മുറികളാണ് ഹോട്ടലിലുള്ളത്. രാഷ്ട്രീയ നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടല്‍ കെട്ടിടം മുഴുവന്‍ പരിശോധിക്കണമെന്നായിരുന്നു എല്‍ഡിഎഫിന്റെയും എന്‍ഡിഎയുടെയും ആവശ്യം. സംഭവത്തില്‍ ഹോട്ടല്‍ മാനേജ്മെന്റ് പരാതി നല്‍കിയിട്ടുണ്ട്. ഹോട്ടലില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്നാണ് പരാതി.