മണ്ഡല – മകരവിളക്ക് സീസണ് ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ; ഒരുക്കങ്ങള്‍ എങ്ങുമെത്താതെ എരുമേലി ; അവലോകന യോഗം ചേർന്നെങ്കിലും നടപടികള്‍ക്ക് വേഗമില്ല ; കുഴികളില്‍ മെറ്റല്‍ പാകിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ടാർ ചെയ്തില്ല ; സൈൻബോർഡുകള്‍ വള്ളിപടർപ്പുകള്‍ കയറി മറഞ്ഞ നിലയിൽ ; വഴിവിളക്കുകളുടെ അഭാവം ; തീർത്ഥാടകരെ കാത്ത് ദുരിതക്കെട്ട്
സ്വന്തം ലേഖകൻ
എരുമേലി : മണ്ഡല – മകരവിളക്ക് സീസണ് ആരംഭിക്കാൻ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രധാന ഇടത്താവളമായ എരുമേലിയിലെ ഒരുക്കങ്ങള്‍ എങ്ങുമെത്തിയില്ല. റോഡുകളിലെ കുഴികള്‍ അടയ്ക്കല്‍, വശങ്ങളിലെ കാടുകള്‍ നീക്കല്‍, സീബ്രാലൈൻ വരയ്ക്കല്‍, സൈൻ ബോർഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ ഇതുവരെയും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നെങ്കിലും നടപടികള്‍ക്ക് വേഗമില്ല.
ആകെ ചെയ്തത് കട മുറികളുടെയും, കുത്തക വ്യാപാരങ്ങളുടെയും ലേലവും ക്ഷേത്രത്തിലെ പെയിന്റിംഗുമാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലെ കുഴികളില്‍ മെറ്റല്‍ പാകിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ടാർ ചെയ്തില്ല. സൈൻബോർഡുകള്‍ മിക്കയിടത്തും വള്ളിപടർപ്പുകള്‍ കയറി മറഞ്ഞ നിലയിലാണ്. വഴിവിളക്കുകളുടെ അഭാവവും തീർത്ഥാടകരെ ദുരിതത്തിലാക്കും. ഓട വൃത്തിയാക്കാത്തതിനാല്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group
കനത്തമഴയില്‍ ശബരിമല പാതയും, എരുമേലി, മുക്കൂട്ടുതറ ടൗണും വെള്ളക്കെട്ടില്‍ മുങ്ങുന്നതാണ് കാഴ്ച. കല്ലും മണ്ണും അടിഞ്ഞ് ഓടകള്‍ അടഞ്ഞിരിക്കുകയാണ്. പാർക്കിംഗ്, ശൗചാലയ ഫീസ് നിരക്കുകള്‍ നിശ്ചയിച്ചിട്ടില്ല. താത്കാലിക ഹോട്ടലുകളുടെയും വ്യാപാര സ്റ്റാളുകളുടെയും, സ്റ്റുഡിയോകളുടെയും , ലേലങ്ങള്‍ പൂർത്തിയായി വരുന്നു.
മഴ ശക്തമായി ലഭിച്ചതിനാല്‍ നദികളില്‍ ജലനിരപ്പുയർന്നു. ഇതോടെ കുളിക്കടവുകളുടെ സുരക്ഷയും ആശങ്ക ഉയർത്തുകയാണ്. കടവുകളില്‍ വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കുന്നതില്‍ തീരുമാനമായിട്ടില്ല. ഫയർഫോഴ്സ്, പൊലീസ്, പഞ്ചായത്ത് സംയുക്ത പരിശോധന നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വന്യമൃഗ സാന്നിദ്ധ്യം മൂലം ഇത്തവണയും പരമ്ബരാഗത കാനനപാതയില്‍ രാത്രി യാത്ര അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. മുൻവർഷങ്ങളില്‍ പകല്‍ സമയത്തും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തീർത്ഥാടകരെ തടയുന്ന കോയിക്കക്കാവ്, കാളകെട്ടി എന്നിവിടങ്ങളില്‍ വെള്ളം, വെളിച്ചം, ശൗചാലയ ക്രമീകരണങ്ങള്‍ പരിമിതമാണ്.
ടൗണിലും, പരിസരങ്ങളിലുമായുള്ള 56 നിരീക്ഷണ ക്യാമറകള്‍ നോക്കുകുത്തിയാണ്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തതും, വൈദ്യുതി പോസ്റ്റുകള്‍ക്ക് വാടക മുടങ്ങിയതുമാണ് പ്രവർത്തനം നിലയ്ക്കാൻ കാരണം. ക്യാമറകള്‍ പ്രവർത്തനക്ഷമമാക്കാൻ ഇനിയും ഫണ്ട് ലഭ്യമായിട്ടില്ല.