ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമുള്ള ടി-ഷര്‍ട്ടുകള്‍ ഓൺലൈൻ പ്ലാറ്റ്ഫോമുകളായ ഫ്ലിപ്കാർട്ടിലും മീഷോയിലും വിൽപ്പനയ്ക്ക്: ഗുണ്ടാ സംഘത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം
മുംബൈ: അധോലോക ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമുള്ള ടി-ഷര്‍ട്ടുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ മീഷോയും ഫ്‌ളിപ്പ്കാര്‍ട്ടും വിപണിയില്‍ ഇറക്കി. ‘ഗ്യാങ്സ്റ്റര്‍’, ‘ഹീറോ’ തുടങ്ങിയ എഴുത്തുകളാണ് ടീ-ഷർട്ടുകളിൽ ഉള്ളത്. വളരെ തുച്ഛമായ ടീ-ഷർട്ടുകൾ വിൽക്കുന്നത്.
പ്രായഭേദമന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ടി-ഷര്‍ട്ടുകള്‍ കുട്ടികളുടെ ഉള്ളില്‍ ഗുണ്ടാനേതാക്കളോടുള്ള പ്രിയം കൂട്ടുമെന്നുള്ള ആശങ്കയും ഉയര്‍ന്നു വരുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ഗുണ്ടാ സംഘങ്ങളെ മഹത്വവത്കരിക്കുകയും സമൂഹത്തില്‍ ഈ വ്യക്തികള്‍ക്ക് ആരാധകരെ സൃഷ്ടിച്ചു കൊടുക്കുകയും ചെയ്യുന്നു.
ഇത്തരം ഉല്‍പ്പന്നങ്ങള്‍ ദേശീയ തലത്തിലുള്ള ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്ഫോമുകളില്‍ വിപണിയിലുള്ളത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ സംഭവം ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് അനുവദിക്കുന്നത് നിയമ വിരുദ്ധമാണെന്നും രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group