play-sharp-fill
എം.ആര്‍ അജിത് കുമാറിന്റെ ഇന്റലിജൻസിലുള്ളത് കേരളാ പൊലീസോ ആര്‍എസ്‌എസ് നോമിനികളോ?’ മുഖ്യമന്ത്രി അറിയാതെ ഇതൊക്കെ നടക്കുമോ ?  ഗൗരവത്തോടെ കാണേണ്ട വിഷയം: എസ്ഡിപിഐ

എം.ആര്‍ അജിത് കുമാറിന്റെ ഇന്റലിജൻസിലുള്ളത് കേരളാ പൊലീസോ ആര്‍എസ്‌എസ് നോമിനികളോ?’ മുഖ്യമന്ത്രി അറിയാതെ ഇതൊക്കെ നടക്കുമോ ? ഗൗരവത്തോടെ കാണേണ്ട വിഷയം: എസ്ഡിപിഐ

കോഴിക്കോട്: എഡിജിപി അജിത് കുമാർ സ്വന്തമായി ഇന്റലിജൻസ് വിഭാഗം രൂപീകരിച്ചെന്ന് ബോധ്യമായിട്ടും എന്തുകൊണ്ടാണ് സർവീസില്‍നിന്ന് പുറത്താക്കാത്തതെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി.

അജിത് കുമാറിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന 40 പേരില്‍ 10 പേര്‍ എസ്‌ഐമാരും 5 പേര്‍ എഎസ്‌ഐമാരും ബാക്കിയുള്ളവര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരുമാണ് എന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കില്‍ ഇവർ കേരളാ പൊലീസോ അതോ ആർഎസ്‌എസ് നോമിനികളാണോയെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴില്‍ നിരവധി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഉണ്ടായിരിക്കെ തനിക്കുമാത്രം വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ 40 പേരെ എഡിജിപി അജിത്കുമാര്‍ നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ആരുടെ വിവരങ്ങളാകും രഹസ്യമായി അന്വേഷിച്ചിട്ടുണ്ടാവുക ? ശേഖരിച്ച വിവരങ്ങള്‍ നേരിട്ട് അജിത് കുമാറിന് റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശം.
ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ കൈമാറാനാണോ അജിത് കുമാർ ആർഎസ്‌എസ് നേതാക്കളുമായി ചർച്ച നടത്തിയത് ?

ആഭ്യന്തരം കയ്യാളുന്ന പിണറായി വിജയനോ ഡിജിപിയോ അറിയാതെ ഒരു എഡിജിപിക്ക് സ്വന്തമായി ഇന്റലിജൻസ് വിഭാഗം രൂപീകരിക്കാൻ കഴിയുമോ ?
അങ്ങനെ രൂപീകരിച്ചെന്ന് ബോധ്യമായിട്ടും എന്തുകൊണ്ടാണ് അജിത് കുമാറിനെ സർവീസില്‍ നിന്ന് പുറത്താക്കാത്തത് ?

അജിത് കുമാറിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന 40 പേരില്‍ 10 പേര്‍ എസ്‌ഐമാരും 5 പേര്‍ എഎസ്‌ഐമാരും ബാക്കിയുള്ളവര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരുമാണ് എന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കില്‍ ഇവർ കേരളാ പോലീസോ അതോ ആർഎസ്‌എസ് നോമിനികളോ ?

പിണറായി പോലീസ് ആർഎസ്‌എസ് കൂട്ടുകെട്ട് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ആർഎസ്‌എസ് ഹിറ്റ് ലിസ്റ്റില്‍ പെടുത്തിയവരുടെ നീക്കങ്ങള്‍ പോലീസ് സംവിധാനം വഴി ആർഎസ്‌എസ് ഗുണ്ടാ സംഘത്തിന് കൊടുക്കുന്നു എന്നത് പലപ്പോഴും സ്ഥിതീകരിക്കപ്പെട്ടതാണ്.

ഈ സാഹചര്യത്തില്‍ എഡിജിപിയുടെ സമാന്തര ഇന്റലിജൻസില്‍പ്പെട്ട ഇവരുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച്‌ ഗൗരവത്തോടെ പഠിക്കേണ്ടതുണ്ട്. ആ ഒരു ഉത്തരവാദിത്തം സംസ്ഥാന സർക്കാർ നിർവഹിക്കണം.