play-sharp-fill
ആത്മഹത്യ ചെയ്യാനാണ് രണ്ട് കുട്ടികളുടെ അമ്മ റെയില്‍വേ ട്രാക്കില്‍‌എത്തിയത്: ട്രെയിൻ നിര്‍ത്തി രക്ഷിച്ച ലോക്കോ പൈലറ്റുമായി പ്രണയത്തിലായി: അവർ വിവാഹവും കഴിച്ചു

ആത്മഹത്യ ചെയ്യാനാണ് രണ്ട് കുട്ടികളുടെ അമ്മ റെയില്‍വേ ട്രാക്കില്‍‌എത്തിയത്: ട്രെയിൻ നിര്‍ത്തി രക്ഷിച്ച ലോക്കോ പൈലറ്റുമായി പ്രണയത്തിലായി: അവർ വിവാഹവും കഴിച്ചു

ഡൽഹി: ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുമ്പോള്‍ ആ ജീവിതം അവസാനിപ്പിക്കുക അല്ല അതിനുള്ള പരിഹാരം. ഇന്ന് ഒരു മോശം ദിവസമാണെങ്കില്‍, നാളെ ഒരു നല്ല ദിവസം നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

വിഷാദവും പ്രശ്നങ്ങളും കൊണ്ട് കഷ്ടപ്പെടുന്നവരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ കിരണമായി ആരെങ്കിലും എത്തിയാല്‍ അവർക്ക് ജീവിക്കാൻ ഒരു പുതിയ ലക്ഷ്യം ലഭിക്കും. ജീവിതം മടുത്തു ജീവനൊടുക്കാൻ ട്രാക്കില്‍ പോയ ഒരു ബ്രിട്ടീഷ് യുവതിയുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് യുവതിയുടെ ജീവൻ രക്ഷിച്ചു. ശേഷം ഇരുവരും പരസ്പരം പ്രണയിച്ച്‌ വിവാഹിതരായി.

ഡെയ്‌ലി സ്റ്റാർ ന്യൂസ് വെബ്‌സൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്‌, ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്‌ഷെയറിലെ ബ്രാഡ്‌ഫോർഡില്‍ താമസിക്കുന്ന 33 കാരിയായ ഷാർലറ്റ് ലേ രണ്ട് കുട്ടികളുടെ അമ്മയും നഴ്‌സുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കടുത്ത വിഷാദവും ഉത്കണ്ഠയും യുവതിയെ അലട്ടിയിരുന്നു. 2019 ലെ ഒരു ദിവസം, അവള്‍ തന്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അതിനായി റെയില്‍വേ പാളത്തില്‍ എത്തി ട്രെയിൻ വരുന്നതുവരെ കാത്തിരിക്കാൻ തുടങ്ങി. എന്നാല്‍ ലോക്കോ പൈലറ്റ് ദൂരെ നിന്ന് ട്രാക്കിലുള്ള യുവതിയെ കണ്ടു.

ഡ്രൈവർ ഏറെ പണിപ്പെട്ട് ട്രെയിൻ നിർത്തി ഇറങ്ങി ഷാർലറ്റിന്റെ അടുത്തെത്തി. അയാള്‍ ഷാർലറ്റുമായി അരമണിക്കൂറോളം സംസാരിച്ചു. ജീവിതത്തിന്റെ പ്രാധാന്യം യുവതിക്ക് പറഞ്ഞുകൊടുത്തു. ലോക്കോ പൈലറ്റ് യുവതിയെ അടുത്തുള്ള സ്റ്റേഷനിലേക്ക് എത്തിച്ചു. സ്റ്റേഷൻ മാസ്റ്ററും പോലീസും അവരെ മാനസികാരോഗ്യ ചികിത്സക്കായി അയച്ചു.

തന്റെ ജീവൻ രക്ഷിച്ച വ്യക്തിയെ ഷാർലറ്റ് വളരെയധികം ഇഷ്ടപ്പെട്ടു, അടുത്ത ദിവസം തന്നെ അവള്‍ ആ വ്യക്തിയെ ഫേസ്ബുക്കില്‍ തിരഞ്ഞു. വളരെ പ്രയാസപ്പെട്ട് ഡേവ് ലെ എന്ന ആ വ്യക്തിയെ കണ്ടെത്തി. നന്ദി സന്ദേശം അയച്ചു. സംസാരിക്കാൻ താല്‍പ്പര്യമുള്ളപ്പോഴെല്ലാം തന്നെ വിളിക്കാമെന്നും ‌ഡേവ് പറഞ്ഞു. ഇരുവരും 2 മാസത്തോളം ചാറ്റിംഗ് തുടർന്നു. തുടർന്ന് നേരിട്ട് കാണാൻ തീരുമാനിച്ചു.

ക്രമേണ ഇരുവരും പ്രണയത്തിലാവുകയും 3 വർഷത്തിന് ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഷാർലറ്റ് അന്ന് 22 ആഴ്ച ഗർഭിണിയായിരുന്നു. ഇപ്പോള്‍ അവള്‍ 3 കുട്ടികളുടെ അമ്മയാണ്, ഡേവിനെ വളരെയധികം സ്നേഹിക്കുന്നു. ജീവിതം മനോഹരമാണെന്നും അത് അങ്ങനെ അവസാനിക്കരുതെന്നും ഷാർലറ്റിന് മനസ്സിലായി.

ഷാർലറ്റിന് വിഷാദരോഗം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, വൈകാരികമായി അസ്ഥിരമായ വ്യക്തിത്വ വൈകല്യം എന്നിവ ഉണ്ടായിരുന്നു.