play-sharp-fill
അസാധ്യ കൊതുക് കടി, പായും തലയിണയും ഉണ്ടെങ്കിലും നിലത്തെ കിടപ്പ് കഠിനം ; ഒരാഴ്ചത്തെ ജയില്‍ വാസത്തിൽ മാനസികമായി തളർന്ന ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച ; ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ ദിവ്യയും വക്കീലും

അസാധ്യ കൊതുക് കടി, പായും തലയിണയും ഉണ്ടെങ്കിലും നിലത്തെ കിടപ്പ് കഠിനം ; ഒരാഴ്ചത്തെ ജയില്‍ വാസത്തിൽ മാനസികമായി തളർന്ന ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച ; ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ ദിവ്യയും വക്കീലും

തലശ്ശേരി : കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച.

വിശദമായി വാദം കേട്ട ശേഷമാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാൻ മാറ്റിയത്.

പി പി ദിവ്യക്ക് ജാമ്യം നല്‍കരുത് എന്ന് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. റവന്യു വകുപ്പ് നവീന്‍ ബാബുവിന് നല്‍കിയ ക്ലീന്‍ ചിറ്റ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കുടുംബം ജാമ്യാപേക്ഷയെ എതിര്‍ത്തത്. പിപി ദിവ്യയുടെ രാഷ്ട്രീ അധികാര സ്വാധീനം കേസ് അന്വേഷണത്തെ സ്വാധീനിക്കുമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് നവീനിന്റെ കുടുംബം കോടതിയെ അറിയിച്ചു. എന്നാല്‍, വിവാദ യാത്രയയപ്പ് യോഗത്തിന് ശേഷം നവീന്‍ ബാബു തന്നെ കണ്ട് കുറ്റസമ്മതം നടത്തിയെന്ന കണ്ണൂര്‍ കളക്ടറുടെ മൊഴിയുള്‍പ്പെടെ ചൂണ്ടിക്കാട്ടിയിയിരുന്നു പിപി ദിവ്യ ജാമ്യത്തിനായി വാദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ, ഒക്ടോബര്‍ 29ന് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ അറസ്റ്റിലാകുന്നത്. ദിവ്യയ്ക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ആയിരുന്നു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ തലശ്ശേരി കോടതി ഉന്നയിച്ചത്. ആത്മഹത്യാ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് ദിവ്യയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് അറിയിച്ചത്. നേരത്തെ മൂന്ന് മണിക്കൂര്‍ ദിവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു. യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയതും പരാമര്‍ശങ്ങള്‍ നടത്തിയതും ആസൂത്രണം ചെയ്താണെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ നവീന്‍ ബാബുവിനെതിരായ ആരോപണത്തില്‍ കൃത്യമായ മറുപടിയോ തെളിവുകളോ ദിവ്യ നല്‍കിയിരുന്നില്ല. ഇതിന്റെ വിശദാംശങ്ങളായിരിക്കും പോലീസ് തേടുക.

അതേ സമയം കോടതിയിൽ ശക്തമായ പ്രതിരോധ വാദങ്ങളാണ് പ്രതിഭാഗം ഉയർത്തിയത്. ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് മുൻകൂർ ജാമ്യം തള്ളിയ വിധിയില്‍ കോടതി പറഞ്ഞിട്ടുണ്ടെന്ന് പ്രതിഭാഗം പറഞ്ഞു. നവീൻ ബാബുവിൻ്റെ കുടുംബവും വാദത്തില്‍ അത് സൂചിപ്പിച്ചു. ആറാം തീയതിയാണ് കൈക്കൂലി നല്‍കിയത്. അന്നേ ദിവസം ഇരുവരും ഒരേ ടവർ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. ലാൻഡ് റവന്യു കമ്മീഷണർക്ക് നല്‍കിയ മൊഴിയില്‍ പ്രശാന്ത് കൈക്കൂലി നല്‍കിയെന്ന് പറഞ്ഞിട്ടുണ്ടെന്നും എഡിഎം ജില്ലാ കളക്ടർക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട് എന്ന വാദവും പ്രതിഭാഗം കോടതിയില്‍ ആവർത്തിച്ചു. നവീൻ ബാബുവിനെ മന:പൂർവം അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കുടുംബത്തെ പരിഗണിച്ച്‌ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.