play-sharp-fill
വനിതാ സുഹൃത്തുക്കളുമായി ദീപാവലി ആഘോഷത്തിനെത്തിയ ബികോം വിദ്യാർത്ഥിയെ അക്രമി സംഘം തല്ലിക്കൊന്നു: പെൺകുട്ടികൾ കുളത്തിൽ നീന്തുന്ന ഫോട്ടോയെടുക്കുന്നത് തടഞ്ഞതാണ് പ്രകോപനം: 3 പേർ അറസ്റ്റിൽ

വനിതാ സുഹൃത്തുക്കളുമായി ദീപാവലി ആഘോഷത്തിനെത്തിയ ബികോം വിദ്യാർത്ഥിയെ അക്രമി സംഘം തല്ലിക്കൊന്നു: പെൺകുട്ടികൾ കുളത്തിൽ നീന്തുന്ന ഫോട്ടോയെടുക്കുന്നത് തടഞ്ഞതാണ് പ്രകോപനം: 3 പേർ അറസ്റ്റിൽ

ബംഗളുരു: വനിതാ സുഹൃത്തുക്കളൊടൊപ്പം വാരന്ത്യ ആഘോഷത്തിന് ഫാം ഹൌസിലെത്തിയ ബിരുദ വിദ്യാർത്ഥിയെ മർദ്ദിച്ചുകൊന്ന സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റില്‍.

ബെംഗളൂരുവിലെ ചിക്കനഹള്ളിയിലെ ഫാം ഹൌസില്‍ 21കാരനായ ബി കോം ബിരുദ വിദ്യാർത്ഥി പുനിതാണ് കൊല്ലപ്പെട്ടത്. രണ്ട് വനിതാ സുഹൃത്തുക്കളടക്കം ഏഴ് പേരാണ് ഫാം ഹൌസില്‍ അവധി ആഘോഷിക്കാനെത്തിയത്.

സുഹൃത്തിന്റെ പരിചയക്കാരന്റെ ഫാം ഹൌസായതിനാലാണ് സംഘം ഇവിടെ തെരഞ്ഞെടുത്തത്. ദീപാവലിക്കായി കോളേജിന് അവധി നല്‍കിയ സമയത്തായിരുന്നു സംഭവം. ഫാം ഹൌസിന് സമീപവാസികളായ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തേക്കുറിച്ച്‌ പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്.

ബാസവേശ്വര നഗർ സ്വദേശിയും സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിയുമായ പുനിതും സുഹൃത്തുക്കളും ഫാം ഹൌസിലെ കുളത്തില്‍ നീന്തുന്നതിനിടെ ഇവിടെയെത്തിയ അക്രമികള്‍ പുനിതിന്റെ വനിതാ സഹപാഠികളുടെ ചിത്രങ്ങള്‍ എടുക്കാൻ തുടങ്ങി.

പുനീത് ഇത് ചോദ്യം ചെയ്തു. അക്രമി സംഘം ഇവിടെ നിന്ന് ഇതോടെ മടങ്ങി. രാത്രി 10.30ഓടെ വിദ്യാർത്ഥികള്‍ അന്താക്ഷരി കളിക്കുന്നതിനിടെ ഇവർ ആളുകളുമായി മടങ്ങി എത്തി പുനീതിനെ മർദ്ദിക്കുകയും ഒപ്പമുണ്ടായിരുന്നവരെ അധിക്ഷേപിക്കുകയുമായിരുന്നു. വിറക്

തടികള്‍ കൊണ്ടുള്ള അടിയേറ്റ് അവശനായി വീണ 21കാരനെ സുഹൃത്തുക്കള്‍ കാറില്‍ ആശുപത്രിയിലെത്തിച്ചു.

ഇവിടെ നിന്ന് ആരോഗ്യ നില വഷളായ പുനീതിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഘത്തിലെ പരിക്കേറ്റ മറ്റ് രണ്ട് പേരെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ചന്ദ്രു, നാഗേഷ്, മുരളി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

സംഭവത്തില്‍ രാമനഗര റൂറല്‍ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. കൊലപാതകം, അതിക്രമിച്ച്‌ കയറല്‍, കയ്യേറ്റം അടക്കമുള്ള വകുപ്പുകളടക്കമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്