play-sharp-fill
‘കെഎസ്ആർടിസി ബസ് ഒരു വീക്ക്നെസ് ആണ്’: സ്വിഫ്റ്റ് ബസിന്റെ ചില്ലെറിഞ്ഞു പൊട്ടിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും കെഎസ്ആർടിസി ബസ് ആക്രമിച്ച കേസിൽ പിടിയിൽ

‘കെഎസ്ആർടിസി ബസ് ഒരു വീക്ക്നെസ് ആണ്’: സ്വിഫ്റ്റ് ബസിന്റെ ചില്ലെറിഞ്ഞു പൊട്ടിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും കെഎസ്ആർടിസി ബസ് ആക്രമിച്ച കേസിൽ പിടിയിൽ

 

കോഴിക്കോട്: താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്വിഫ്റ്റ് ബസ്സിനു നേരെ കല്ലെറിഞ്ഞു ചില്ലു തകർത്ത യുവാവ് പിടിയില്‍. താമരശ്ശേരി ചുങ്കം സ്വദേശി ബാബുവാണ് പിടിയിലായത്.

 

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ്സിന് നേരെ തിങ്കളാഴ്ച രാത്രി ചുങ്കം ബാറിന് സമീപത്തു വെച്ചാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ ബസ്സിന്റെ പിന്‍വശത്തെ ഡോറിലെ ചില്ല് തകര്‍ന്നു.

 

തുടർന്ന് താമരശ്ശേരി പോലീസെത്തി ബാബുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതിന് മുന്‍പ് ഇതേ പരിസരത്ത് വെച്ച് ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ ജയില്‍വാസം അനുഭവിക്കുകയായിരുന്ന പ്രതി ദിവസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group