പരാതി കേട്ട് മടങ്ങവെ സ്കൂട്ടർ അപകടത്തിൽപ്പെട്ടു, എക്സൈസ് വനിതാ ഓഫിസര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിർവഹണം കഴിഞ്ഞ് മടങ്ങുകയായിരുന്ന എക്സൈസ് വനിതാ ഓഫിസർ വാഹനാപകടത്തിൽ മരിച്ചു.
ചികിത്സയിലിരിക്കെയാണ് മരണം. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗർ റസിഡൻസ് ടിസി 08/1765ൽ എൻ ഷാനിദ(37) ആണ് മരിച്ചത്. എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫിസിലെ (മണ്ണന്തല) വനിതാ സിവിൽ എക്സൈസ് ഓഫിസറായിരുന്നു.
ഷാനിദ സഞ്ചരിച്ച സ്കൂട്ടർ പാറ്റൂരിലെ ഡിവൈഡറിൽ തട്ടി മറിഞ്ഞതിനു പിന്നാലെ കാർ വന്നിടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപമായിരുന്നു അപകടമുണ്ടായത്. പേട്ട സ്വദേശിനി നൽകിയ പരാതി അന്വേഷിച്ച് വീട്ടിലേക്കു മടങ്ങവെയാണ് അപകടമുണ്ടായത്. ജനറൽ ആശുപത്രി ഭാഗത്തേക്കു പോകുന്നതിനിടെ സ്കൂട്ടർ ഡിവൈറിൽ ഇടിച്ചുകയറി എതിർ ദിശയിലുള്ള വീഴുകയായിരുന്നു. ഈ സമയം ജനറൽ ആശുപത്രി ഭാഗത്തുനിന്നു വന്ന കാർ ഇടിച്ചു കയറി.
തെറിച്ചുവീണു പരുക്കേറ്റ ഷാനിദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരുമല മുസ്‌ലിം ജമാഅത്ത് പള്ളിയിൽ കബറടക്കി. ഭർത്താവ് നസീർ സൗദി അറേബ്യയിലാണ്.