play-sharp-fill
കുടുംബങ്ങളില്‍ ഏട്ടനനിയന്മാര്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലേ? ഒരു മിനിറ്റ് ഒരുമിച്ച് കണ്ടാല്‍ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ; സന്ദീപ് വാര്യരുടെ ആരോപണങ്ങളിൽ പ്രതികരണവുമായി സി കൃഷ്ണകുമാര്‍

കുടുംബങ്ങളില്‍ ഏട്ടനനിയന്മാര്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലേ? ഒരു മിനിറ്റ് ഒരുമിച്ച് കണ്ടാല്‍ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ; സന്ദീപ് വാര്യരുടെ ആരോപണങ്ങളിൽ പ്രതികരണവുമായി സി കൃഷ്ണകുമാര്‍

പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യരുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് തങ്ങള്‍ ഒരു മിനിറ്റ് ഒരുമിച്ച് കണ്ടാല്‍ പരിഹരിക്കാവുന്നതേയുള്ളു എന്ന് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍.

സന്ദീപ് വാര്യർ കഴിഞ്ഞദിവസം ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. കുടുംബങ്ങളില്‍ ഏട്ടനനിയന്മാര്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലേ? സന്ദീപ് എനിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടായിരുന്ന ആളാണ്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാവുന്നതേയുള്ളു.

കഴിഞ്ഞ ദിവസങ്ങളില്‍ സന്ദീപുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്നലെയാണ് ബന്ധപ്പെടാന്‍ സാധിക്കാതിരുന്നത്- സി കൃഷ്ണകുമാർ പറഞ്ഞു. വിവാദങ്ങളില്‍നിന്ന് എപ്പോഴും മാറിനില്‍ക്കുന്ന ആളാണ് താന്‍. എപ്പോഴും ചര്‍ച്ച ചെയ്യുന്നത് ജനങ്ങളുടെ വിഷയങ്ങളാണെന്നും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടാണ് തന്റെ പൊതുപ്രവര്‍ത്തനമെന്നും കൃഷ്ണകുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി നേതൃത്വത്തിനെതിരെ, പ്രത്യേകിച്ച് സി. കൃഷ്ണകുമാറിനെ ഉന്നമിട്ട് കഴിഞ്ഞദിവസം സന്ദീപ് വാര്യര്‍ പോസ്റ്റ്‌ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പ് വലിയ ചര്‍ച്ചയായിരുന്നു.