ചെക്കന്റെ വീട്ടിലേക്ക് ‘ഇങ്ക്വിലാബ് സിന്ദാബാദ്’ വിളിച്ചുകയറി വധു: ഏറ്റു പറഞ്ഞുക്കൊണ്ട് വരനും: പാർട്ടി സമ്മേളനമല്ല: മലപ്പുറത്തെ ഒരു വിവാഹ വീടാണ്: സോഷ്യൽ മീഡിയയിൽ വൈറലായി
മലപ്പുറം : “ഇങ്ക്വിലാബ് സിന്ദാബാദ് ” എന്ന് സ്ഥിരമായി കേള്‍ക്കുന്നത് പാർട്ടിയുടെ പ്രകടനത്തിനോ പാർട്ടി പരിപാടിക്കോ ആയിരിക്കും .എന്നാല്‍ ഒരു കല്യാണ വീട്ടില്‍ നിന്നാണ് കേള്‍ക്കുന്നത് എങ്കിലോ !
ആരെയും അമ്പരപ്പിക്കും എന്ന് ഉറപ്പാണ് .
എന്നാല്‍ ഒരു കല്യാണപെണ്ണ് ആണെങ്കിലോ മുദ്രാവാക്യം വിളിക്കുന്നത് !.എല്ലാവരും വാ പൊളിച്ചു പോവും .അത്തരത്തിലൊരു വാർത്തയാണ് മലപ്പുറത്തെ എടപ്പാളില്‍ നടന്നത് .
സാധാരണ കലങ്ങിയ കണ്ണുകളോടും ചുണ്ടില്‍ ചെറിയ പുഞ്ചിരിയുമായിട്ടായിരിക്കും ഏതു വധുവും വരന്റെ വീട്ടിലേക്കു പ്രവേശിക്കുന്നത് .
എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് ഈ കല്യാണം നടന്നത് , തട്ടമിട്ട് കല്യാണത്തിന് വന്നവർക്കു മുന്നില്‍ കല്യാണപെണ്ണ് ഒട്ടും പതറാതെ വളരെ വീര്യത്തോടെ മുദ്രാവാക്യങ്ങള്‍ വിളിച്ചു “ഉയരെ വെള്ളക്കൊടി പറട്ടെ ,മണ്ണില്‍ ചോരച്ചാലോഴുകട്ടെ,ചാലുകള്‍ ചേർന്നൊരു പുഴയാവട്ടെ ,
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുഴകള്‍ ചേർന്നൊരു കടലാവട്ടെ”..എന്ന് കല്യാണ ചെക്കനും ,കല്യാണത്തിന് വന്നവരെല്ലാം ചെങ്കൊടിയും പിടിച്ച് വിപ്ലവ മുദ്രാവാക്യങ്ങള്‍ ഏറ്റുചൊല്ലി.ഏറെ വീര്യത്തോടെയുള്ള മുദ്രവാക്യങ്ങള്‍ ആയിരുന്നതിനാല്‍ ആരായാലും ഏറ്റു പറഞ്ഞു പോവുമായിരുന്നു .
അത്രക്ക് ഗാംഭീര്യമുണ്ടായിരുന്നു അവളുടെ മുദ്രാവാക്യം വിളികള്‍ക്ക് .
അപ്പോള്‍ അവളുടെ മുഖത്തിനേക്കാള്‍ മൊഞ്ച് ആ വിപ്ലവ വാക്യങ്ങള്ക്കായിരുന്നു .കല്യാണ ചെക്കനും വധുവിനോടൊപ്പം ചേർന്നതോടെ കല്യാണം സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായി .
ചെക്കന്റെ മാതാപിതാക്കളും ബന്ധുക്കളും പുതു ഭാഷയില്‍ പറഞ്ഞാല്‍ കട്ടയ്ക്ക് കൂടെ നിന്നതുകൊണ്ട് കല്യാണം വേറെ ലെവലായിമാറുകയായിരുന്നു .