കല്യാണം കൂടാൻ രാത്രി വീട്ടിൽ നിന്ന് പോയി, തിരിച്ചെത്തിയില്ല, അന്വേഷണത്തിന് ഒടുവിൽ വയോധികനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി; പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റ് മരിച്ചതാവാനാണ് സാധ്യതയെന്ന് പോലീസ്
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമേനി സ്വദേശി സണ്ണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി സമീപത്തെ കല്യാണത്തിനായി വീട്ടിൽ നിന്ന് പുറപ്പെട്ട സണ്ണി തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പറമ്പിൽ മരിച്ചു കിടക്കുന്നത് കണ്ടത്.
പന്നിക്കുവെച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റ് മരിച്ചതാവാനാണ് സാധ്യത ചെറുപുഴ പോലീസും ഫോറൻസിക്കും സ്ഥലത്ത് പരിശോധന നടത്തുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0