play-sharp-fill
ശോഭ സുരേന്ദ്രൻ മത്സരിക്കാനില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു; പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നത് അനാവശ്യ വിവാദമെന്ന് കെ സുരേന്ദ്രൻ

ശോഭ സുരേന്ദ്രൻ മത്സരിക്കാനില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു; പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നത് അനാവശ്യ വിവാദമെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത് അനാവശ്യ വിവാദങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ശോഭ സുരേന്ദ്രൻ മത്സരിക്കാനില്ലെന്ന് നേരത്തേ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നെന്നും കെ സുരേന്ദ്രൻ വെളിപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷനായതു കൊണ്ടാണ് കുഴല്‍പ്പണ ആരോപണം എതിരാളികള്‍ ഉന്നയിക്കുന്നതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കുഴല്‍പ്പണ ആരോപണം വോട്ടെടുപ്പ് ദിവസം വരെ മാത്രമേ ഉണ്ടാകൂ. അതുകഴിഞ്ഞാല്‍ വിഷയം മാധ്യമങ്ങളും മറക്കും. അധ്യക്ഷനായതുകൊണ്ടാണ് എതിരാളികള്‍ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രൻ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാഫി പറമ്പിലിൻ്റെ ദുസ്വാധീനം പാലക്കാട് യുഡിഎഫിന് തിരിച്ചടിയാകും. വലിയൊരു വിഭാഗം നേതാക്കള്‍ ഇതില്‍ അസ്വസ്ഥരാണ്. കെ മുരളീധരൻ പ്രചാരണത്തിന് വന്നാലും കുടുംബത്തിനേറ്റ മാനഹാനി ചെറുതല്ല. ഷാഫിയുടെത് സ്വാധീനമാണോ ദുസ്വാധീനമാണോ എന്ന് തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.