play-sharp-fill
കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി ലൈബ്രറിക്ക് ഫംഗല്‍ബാധ;പൂപ്പലേറ്റ് നശിക്കുന്നത് അമൂല്യ പുസ്തകങ്ങള്‍;  പേജുകള്‍ തിരിച്ചറിയാൻ സാധികാത്തവിധം പൊടിഞ്ഞുപോയി

കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി ലൈബ്രറിക്ക് ഫംഗല്‍ബാധ;പൂപ്പലേറ്റ് നശിക്കുന്നത് അമൂല്യ പുസ്തകങ്ങള്‍; പേജുകള്‍ തിരിച്ചറിയാൻ സാധികാത്തവിധം പൊടിഞ്ഞുപോയി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി വിഭാഗം ലൈബ്രറിയില്‍ പൂപ്പല്‍പിടിച്ചു നശിച്ച്‌ പതിനായിരത്തോളം വരുന്ന പുസ്തകശേഖരം.

അമൂല്യപുസ്തകങ്ങളില്‍ പലതിന്റേയും പേജുകള്‍ തിരിച്ചറിയാൻപോലുമാകാത്തവിധം പൊടിഞ്ഞുപോയിട്ടുണ്ട്.

ലൈബ്രറിയുടെ തൊട്ടുതാഴെ പ്രവർത്തിക്കുന്ന സിസ്ഫ് ലാബിലെ (സെൻട്രല്‍ സൊഫിസ്റ്റിക്കേറ്റഡ് ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി) അതിശീതീകരണമാണ് ലൈബ്രറിയിലേക്ക് ഈർപ്പമേറ്റി പുസ്തകങ്ങള്‍ പൂപ്പല്‍പിടിക്കാൻ കാരണം. ലൈബ്രറിയില്‍ ഈർപ്പംനിറഞ്ഞ അവസ്ഥയാണ്. മഴക്കാലത്ത് തറയില്‍ വെള്ളം കെട്ടിനില്‍ക്കാറുമുണ്ട്. വഴുക്കലും ഉണ്ടാകാറുണ്ടെന്ന് വിദ്യാർഥികള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനല്‍ക്കാലത്തും അവസ്ഥ വ്യത്യസ്തമല്ല. ഒരുവർഷത്തിലേറെയായി പ്രശ്നം രൂക്ഷമാണ്.

തറയിലും അന്തരീക്ഷത്തിലുമുള്ള ജലാംശമാണ് ലൈബ്രറിയിലെ പുസ്തകങ്ങളിലും റാക്കുകളിലും പൂപ്പലുണ്ടാക്കുന്നത്. ഒരേ കെട്ടിടത്തില്‍ മുകളിലും താഴെയുമായാണ് ലൈബ്രറിയും സിസ്ഫും. സിസ്ഫില്‍ ഗവേഷണത്തിനുവേണ്ട വസ്തുക്കള്‍ ശേഖരിക്കുന്നത് അതിശീതീകരിച്ചാണ്. ഇതിനായി എപ്പോഴും വളരെ താഴ്ന്ന താപനിലയില്‍ എയർകൂളിങ് സംവിധാനം ഒരുക്കിയിട്ടുമുണ്ട്. ഈ കൊടുംതണുപ്പ് പക്ഷേ, മുകള്‍നിലയിലെ പുസ്തകങ്ങളെ തകർത്തുകളയുന്നു.