തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും; വ്യാഴാഴ്ച വരെ മണ്ഡലത്തില്‍ തുടരും; മാനന്തവാടി ഗാന്ധിപാർക്കില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും പങ്കെടുക്കും
വയനാട്: മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും.
രാവിലെ പതിനൊന്ന് മണിക്ക് മാനന്തവാടി ഗാന്ധിപാർക്കില്‍ നടക്കുന്ന പൊതുയോഗത്തില്‍ പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മലപ്പുറം അരീക്കോട് നടക്കുന്ന പൊതുയോഗത്തില്‍ രാഹുല്‍ഗാന്ധി സംസാരിക്കും.
രണ്ടരയ്ക്ക് വയനാട് കോറോത്തും, തുടർന്ന് തരിയോടും പ്രിയങ്കാഗാന്ധിയെത്തും. നാളെ സുല്‍ത്താൻബത്തേരി, പുല്പള്ളി, പാടിച്ചിറ, മുട്ടില്‍, വൈത്തിരി എന്നിവിടങ്ങളിലെ യുഡിഎഫ് പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴാം തിയതി വരെ പ്രിയങ്ക മണ്ഡലത്തിലുണ്ടാകുമെന്നാണ് നേതാക്കള്‍ അറിയിച്ചു. എല്‍ഡിഎഫ് സ്ഥാനാർഥി സത്യൻമൊകേരി ഇന്ന് നിലമ്പൂർ മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് കല്പറ്റ മണ്ഡലത്തിലുമാണ് പര്യടനം നടത്തുന്നത്.
Third Eye News Live
0