play-sharp-fill
സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് തുടരും ; ഒരു മാസം കൂടി നീട്ടി റെ​ഗുലേറ്ററി കമ്മീഷൻ ; ഉത്തരവിറക്കി

സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് തുടരും ; ഒരു മാസം കൂടി നീട്ടി റെ​ഗുലേറ്ററി കമ്മീഷൻ ; ഉത്തരവിറക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത്​ നിലവിലെ വൈദ്യുതി നിരക്ക്‌ ഒരു മാസം കൂടി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നവംബർ 30 വരെയോ പുതിയ നിരക്ക്​ പ്രഖ്യാപിച്ചുള്ള ഉത്തരവ്​ വരുന്നതുവരെ​യോ ആയിരിക്കും നിലവിലെ നിരക്ക്​ ബാധകമാവുക.

നിരക്ക്​ വർധന സംബന്ധിച്ച അപേക്ഷയിൽ തെളിവെടുപ്പ്​ നടപടിക്രമങ്ങൾ റെഗുലേറ്ററി കമ്മീഷൻ പൂർത്തിയാക്കി. ​ഇലക്​ട്രിസിറ്റി ആക്ടിലെ സെക്​ഷൻ 64 പ്രകാരം നിരക്ക്​ പരിഷ്കരിക്കാനുള്ള അപേക്ഷ ലഭിച്ച്​ 120 ദിവസത്തിനകം ​തെളിവെടുപ്പ്‌ പൂർത്തിയാക്കി അന്തിമ തീരുമാനം എടുക്കണം. ഓഗസ്റ്റ്​ രണ്ടിനാണ്​ കെഎസ്​ഇബി അപേക്ഷ നൽകിയത്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനൽക്കാലത്തെ വലിയതോതിലെ വൈദ്യുതി ഉപയോഗം, ഉയർന്ന വിലയ്ക്ക്‌ സംസ്ഥാനത്തിന്‌​ പുറത്തുനിന്ന്​ വൈദ്യുതി വാങ്ങിയതിന്റെ അധികബാധ്യത എന്നിങ്ങനെയുള്ള ചെലവുകൾ നികത്താനുള്ള നിരക്ക്​ പരിഷ്‌കരണമാണ്‌ കെഎസ്​ഇബി ആവശ്യപ്പെടുന്നത്​. കെഎസ്‌ഇബിയുടെ നിർദ്ദേശങ്ങളും പൊതുതെളിവെടുപ്പിൽ ഉയർന്നതും സെപ്‌തംബർ 18 വരെ ലഭിച്ച രേഖാമൂലമുള്ള വിവിധ അഭിപ്രായങ്ങളും പരിഗണിച്ച് താരിഫ് നിർണ്ണയത്തിന്റെ മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ കുറച്ച് ആഴ്ചകൾ കൂടി എടുക്കുമെന്ന്‌ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.