play-sharp-fill
അടച്ചിട്ട വീട് കമ്പിപാര കൊണ്ട് കുത്തിത്തുറന്ന് കവര്‍ച്ച; 42 പവൻ സ്വര്‍ണ്ണാഭരണങ്ങളും 10,000 രൂപയും ക്യാമറയും മോഷ്ടിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

അടച്ചിട്ട വീട് കമ്പിപാര കൊണ്ട് കുത്തിത്തുറന്ന് കവര്‍ച്ച; 42 പവൻ സ്വര്‍ണ്ണാഭരണങ്ങളും 10,000 രൂപയും ക്യാമറയും മോഷ്ടിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

മലപ്പുറം: പൂക്കോട്ടുംപാടത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച.

സംഭവത്തില്‍ 42 പവൻ സ്വർണ്ണാഭരണങ്ങളും 10,000 രൂപയും ക്യാമറയും മോഷണം പോയി. മഞ്ചപുള്ളി കുഞ്ഞുമൊയ്തീന്റെ വീട്ടിലാണ് കവർച്ച നടന്നത്.

അടുക്കള വാതില്‍ കുത്തി തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മോഷണത്തിന് ഉപയോഗിച്ച കമ്പിപാര ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ വീട്ടില്‍ നിന്നും കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേശക്കകത്തായിരുന്നു ആഭരങ്ങള്‍ സൂക്ഷിച്ചിരുന്നത്. കമ്പിപ്പാര ഉപയോഗിച്ച്‌ മേശ തകർത്താണ് സ്വർണ്ണം മോഷ്ടിച്ചത്. നാല് മാസം മുൻപ് വഴിക്കടവും സമാന രീതിയില്‍ വീട്ടില്‍ മോഷണം നടന്നിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.