play-sharp-fill
പാലായിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ചുരുങ്ങിയ സമയത്തിനുള്ളിൽ ആത്മഹത്യാക്കുറിപ്പ് എഴുതുക, ഒറ്റയ്ക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരമുള്ള ഹുക്കിൽ തുണികെട്ടുക എന്നതിൽ സംശയം; ജനൽച്ചില്ല് പൊട്ടി ഭർത്താവിന്റെ കൈമുറിഞ്ഞതിലും ദുരൂഹത; ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം സഹോദരിയുടേതല്ല; സമ​ഗ്ര അന്വേഷണം വേണം; മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതിയുമായി സഹോദരൻ

പാലായിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ചുരുങ്ങിയ സമയത്തിനുള്ളിൽ ആത്മഹത്യാക്കുറിപ്പ് എഴുതുക, ഒറ്റയ്ക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരമുള്ള ഹുക്കിൽ തുണികെട്ടുക എന്നതിൽ സംശയം; ജനൽച്ചില്ല് പൊട്ടി ഭർത്താവിന്റെ കൈമുറിഞ്ഞതിലും ദുരൂഹത; ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം സഹോദരിയുടേതല്ല; സമ​ഗ്ര അന്വേഷണം വേണം; മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതിയുമായി സഹോദരൻ

പാലാ: ഭർത്താവിന്റെ വീട്ടിൽ ഭാര്യ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും കുടുംബാംഗങ്ങൾ പോലീസിന് പരാതി നൽകി.

കഴിഞ്ഞ 23ന് പാലാ ഇളംതോട്ടത്ത് മണർകാട് മഹേഷിന്റെ ഭാര്യ ടെസി (ബിനി-46) മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് സഹോദരൻ പാലാ വയലിൽപാറയിൽ ബിനു തോമസാണ് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരിക്കുന്നത്.

ടെസിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിലായിരുന്നു കണ്ടത്. 10 അടി ഉയരമുള്ള ഹുക്കിൽ കേവലം 5.2 അടി മാത്രം ഉയരമുള്ള ടെസി കൈയെത്തിച്ച് തുണി കോർത്തിട്ടുവെന്ന ന്യായീകരണം സംശയം ഉളവാക്കുന്നതാണെന്നും ബിനു പത്രസമ്മേളനത്തിൽ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹുക്കിൽ ബാക്കിനിന്ന തുണി നീക്കരുതെന്നു അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും പോലീസിന്റെ അസാന്നിധ്യത്തിൽ ഇത് നീക്കംചെയ്തത് ദുരൂഹത വർധിപ്പിക്കുന്നതാണ്. ഭർത്താവ് മഹേഷ് വീട്ടിൽനിന്ന് രാവിലെ പോയ സമയവും തിരിച്ചുവന്നപ്പോൾ മൃതദേഹം കണ്ടുവെന്ന്‌ പറയുന്ന സമയവും തമ്മിൽ ചെറിയ വ്യത്യാസം മാത്രമാണുള്ളത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ ആത്മഹത്യാക്കുറിപ്പിൽ എഴുതുക, ഒറ്റയ്ക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരമുള്ള ഹുക്കിൽ തുണികെട്ടുക തുടങ്ങിയ ന്യായങ്ങൾ അവിശ്വസനീയമാണ്. ജനൽച്ചില്ല് പൊട്ടി ഭർത്താവ് മഹേഷിന്റെ കൈമുറിഞ്ഞതിലും ദുരൂഹതയുണ്ടന്ന് സഹോദരൻ പറയുന്നു.ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരം സഹോദരിയുടേതല്ല.

മഹേഷിന്റെ സഹോദരന്റെ ഭാര്യ താമസിക്കുന്നത് തൊട്ടടുത്താണ്. ഈ വീട്ടിൽനിന്ന് രാവിലെ പാത്രങ്ങൾ എറിഞ്ഞുടയ്ക്കുന്ന ശബ്ദംകേട്ടതായി അയൽക്കാർ പറയുന്നു. സാമ്പത്തിക ബാധ്യതയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്ത ടെസി ആത്മഹത്യചെയ്യില്ലെന്ന് വിശ്വസിക്കുന്നു. സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് സഹോദരൻ ബിനു ആവശ്യപ്പെട്ടു.

വീട്ടിലെ സി.സി.ടി.വി.ക്യാമറകൾ പരിശോധിക്കാൻ പോലീസ് തയ്യാറാകണം. പാറമട മാഫിയകളുമായി ബന്ധപ്പെട്ടവരാണ് ഇതിനുശേഷം കാര്യങ്ങൾ നിയന്ത്രിച്ചതെന്നും സഹോദരൻ പറഞ്ഞു.