video
play-sharp-fill
സർക്കാർ ജീവനക്കാർക്ക് അനുവദിച്ച മൂന്നു ശതമാനം ക്ഷാമബത്തയുടെ കുടിശ്ശിക പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി; 2024 ഏപ്രിലിൽ അനുവദിച്ച രണ്ടു ശതമാനം ക്ഷാമബത്തയുടെ കുടിശ്ശിക സർക്കാർ നൽകിയിട്ടില്ല; പങ്കാളിത്ത പെൻഷൻ ബാധകമായ ജീവനക്കാർക്ക് വൻ സാമ്പത്തിക നഷ്ടം; പ്രതിഷേധവുമായി സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ സംഘടനകൾ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് അനുവദിച്ച മൂന്നു ശതമാനം ക്ഷാമബത്തയുടെ കുടിശ്ശിക അനുവദിക്കാത്തതിൽ പ്രതിഷേധവുമായി സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ സംഘടനകൾ. എംപ്ലോയിസ് സംഘ് ഉൾപ്പെടെയുള്ള സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ധനവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ ഏത് കാലഘട്ടം മുതലുള്ളതാണെന്ന് സൂചിപ്പിക്കുന്നില്ലെന്നും സംഘടനാ നേതാക്കൾ പറയുന്നു. ഇതാണ് ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വരാൻ പ്രധാന കാരണം.

2024 ഏപ്രിലിൽ അനുവദിച്ച രണ്ടു ശതമാനം ക്ഷാമബത്തയുടെയും കുടിശ്ശിക സർക്കാർ നൽകിയിട്ടില്ല. കുടിശ്ശിക നൽകാത്തതുകാരണം പങ്കാളിത്ത പെൻഷൻ ബാധകമായ ജീവനക്കാർക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. സംസ്ഥാനത്തെ ഐ.എ.എസ്, ഐ.പി.എസ് മറ്റ് കേന്ദ്ര സർവ്വീസ് ഉദ്യോഗസ്ഥർക്ക് യാതൊരു മുടക്കവും കൂടാതെ ക്ഷാമബത്ത ലഭിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന ജീവനക്കാർക്ക് 2021 മുതലുള്ള കുടിശ്ശിക നൽകാൻ സർക്കാർ തയ്യാറാകാത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർവീസ് പെൻഷൻകാർക്ക് ഒരു ഗഡു ക്ഷാമാശ്വാസം മാത്രമാണ് അനുവദിച്ചത്. വാർഷിക ചെലവിൽ 2000 കോടി രൂപയുടെ വർധനയുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം പുതുക്കിയ ഡിഎ, ഡിആർ പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് ധനവകുപ്പ് ഉറപ്പ് നൽകുമ്പോഴും ജീവനക്കാരിൽ ആശങ്കയാണ്.