‘9747001099’ ; ഗതാഗത നിയമ ലംഘനം കണ്ടാൽ ഫോട്ടോ, വീഡിയോ അയയ്ക്കാം; നമ്പർ പങ്കിട്ട് കേരള പൊലീസ് ; തീയതി, സമയം, സ്ഥലം, ജില്ല സഹിതം അയക്കണമെന്ന് നിർദ്ദേശം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടാൽ ജനങ്ങൾക്ക് പൊലീസിനെ അറിയിക്കാം. ഇതിനുള്ള വാട്സ്ആപ്പ് നമ്പർ നൽകി കേരള പൊലീസ്.
ഫെയ്സ്ബുക്കിലാണ് പൊലീസ് നമ്പർ പങ്കിട്ടത്. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ സഹിതം നിയമ ലംഘനത്തിന്റെ ഫോട്ടോ, വീഡിയോ ജനങ്ങൾക്ക് അയക്കാമെന്നും പൊലീസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെയ്സ്ബുക്ക് പോസ്റ്റ്
ഗതാഗത നിയമലംഘനങ്ങൾ കാണുകയാണെങ്കിൽ അക്കാര്യം പോലീസിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നിങ്ങൾക്കും അവസരമുണ്ട്. അത്തരം വിവരങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ 9747001099 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ ചേർക്കാൻ മറക്കില്ലല്ലോ.
Third Eye News Live
0