play-sharp-fill
ബസിലേക്ക് കയറവെ തിരക്കുണ്ടാക്കി മോഷണം; ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ യുവതിയുടെ ഒന്നേമുക്കാൽ പവന്റെ മാല പൊട്ടിച്ചെടുത്തു; സംഭവത്തിൽ മൂന്ന് സ്ത്രീകൾ പിടിയിൽ

ബസിലേക്ക് കയറവെ തിരക്കുണ്ടാക്കി മോഷണം; ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ യുവതിയുടെ ഒന്നേമുക്കാൽ പവന്റെ മാല പൊട്ടിച്ചെടുത്തു; സംഭവത്തിൽ മൂന്ന് സ്ത്രീകൾ പിടിയിൽ

ഹരിപ്പാട്: ബസിനുള്ളിൽ മാല മോഷണം നടത്തിയ മൂന്ന് കർണാടക സ്വദേശികൾ പിടിയിൽ. കർണാടക മാംഗ്ലൂർ ബന്ത വാലയ് സ്വദേശികളായ ചോടമ്മ (52), ലക്ഷ്മി അമ്മ (37), കെണ്ടമ്മ (47) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

മണ്ണാറശാല ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ കൊല്ലം എഴുകോൺ സ്വദേശിനി രാജമ്മയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണ്ണ മാലയാണ് മോഷ്ടിച്ചത്. ഹരിപ്പാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം.

ബസിലേക്ക് കയറുന്നതിനിടെ തിരക്ക് ഉണ്ടാക്കിയാണ് മാല പൊട്ടിച്ചെടുത്തത്. ഇത് ശ്രദ്ധയിൽ പെട്ടതോടെ രാജമ്മ ബഹളം വയ്ക്കുകയും നാട്ടുകാർ ചേർന്ന് യുവതികളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ നിന്നും മോഷണം പോയ മാല കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.