play-sharp-fill
എഡിഎമ്മിന്റെ മരണത്തിൽ പ്രതിക്കൂട്ടിലായ പിപി ദിവ്യയുടെ വിദേശയാത്രകളിലും ദുരൂഹത; മൂന്ന് വർഷത്തിനിടെ നടത്തിയത് 20ലധികം വിദേശയാത്രകൾ; ബിനാമി ഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നതോടെ ജില്ല പഞ്ചായത്ത് ഉപകരാറുകള്‍ ഒരേ കമ്പനിക്ക് നല്‍കുന്നതിലും സംശയം; പ്രതിരോധിക്കാനാകാതെ സിപിഎം നേതൃത്വം ആശങ്കയിൽ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയുടെ വിദേശയാത്രകളിലും ദുരൂഹത. മൂന്ന് വർഷത്തിനിടെ 20ലധികം വിദേശയാത്രകളാണ് ദിവ്യ നടത്തിയത്.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കെ നടത്തിയ വിദേശയാത്രകള്‍ സംശയമുണർത്തുന്നതാണെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു. ദിവ്യയുടെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച്‌ കുടുതല്‍ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് വിദേശ യാത്രകളും സംശയത്തിന്റെ നിഴലിലാകുന്നത്.

വിദേശയാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് അന്വേഷിച്ചേക്കുമെന്നാണ് സൂചന. എഡിഎം അനുമതി നല്‍കിയില്ലെന്ന് പിപി ദിവ്യ ആരോപിച്ച ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് ദിവ്യയുടെ ബിനാമി ഇടപാടാണെന്ന ആരോപണം തുടക്കം മുതല്‍ ഉയർന്നിരുന്നു. ജില്ല പഞ്ചായത്ത് ഉപകരാറുകള്‍ ഒരേ കമ്പനിക്ക് നല്‍കുന്നതിലും ബിനാമി ഇടപാടുണ്ടെന്ന സംശയവും ശക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യ ഒളിവില്‍ തുടരുന്നതിനിടെയാണ് കൂടുതല്‍ അഴിമതിക്കഥകളും വിവാദ ഇടപാടുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ എങ്ങനെ പ്രതിരോധിക്കും എന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം.