ഓട്ടോറിക്ഷയിൽ കടത്തികൊണ്ടുവന്ന 20കിലോയോളം കഞ്ചാവുമായി പുഞ്ചക്കരി സ്വദേശികളായ മൂന്നുപേർ പിടിയിൽ; പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിലും എൻഡിപിഎസ് കേസുകളിലും പ്രതികൾ
തിരുവനന്തപുരം: സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 20കിലോയോളം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ.
ചേരുവാരക്കോണം ഭാഗത്ത് വച്ച് KL.01.CP.0362 എന്ന നമ്പറുള്ള ഓട്ടോറിക്ഷയിലാണ് കഞ്ചാവ് കടത്തികൊണ്ടുവന്നത്. കേസിൽ പുഞ്ചക്കരി സ്വദേശികളായ മഹേഷ്, ശംഭു, അനീഷ് എന്നിവരാണ് പിടിയിലായത്.
ടി ശംഭുവും, അനീഷും തിരുവനന്തപുരം സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറായിരുന്ന (നിലവിൽ അമരവിള ചെക്ക് പോസ്റ്റിൽ) അൽത്താഫിനെ ഡ്യൂട്ടിക്കിടയിൽ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും മറ്റഅനവധി ക്രിമിനൽ, എൻഡിപിഎസ് കേസുകളിലും പ്രതികളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് കണ്ടെടുത്ത പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാറിനെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്, കെ.വി.വിനോദ്, എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്, ബിജുരാജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ്, എൻ.പി. കൃഷ്ണകുമാർ, ഷൈൻ സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, രജിത്ത്,ശരത്ത്, ദീപു, എം.എം.അരുൺകുമാർ, ബസന്ത്കുമാർ, രജിത്ത്. ആർ.നായർ, കെ.മുഹമ്മദ് അലി, സിവിൽ എക്സൈസ് ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, അരുൺ എന്നിവരും തിരുവനന്തപുരം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.പി. ഷാജഹാനും പാർട്ടിയും ഉണ്ടായിരുന്നു.