play-sharp-fill
പാലക്കാട് രാഹുലിനെ നിര്‍ദേശിച്ചത് ഷാഫി പറമ്പിൽ ; പാര്‍ട്ടി അംഗീകരിച്ച്‌ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് കെപിസിസി പ്രസിഡന്‍റ്

പാലക്കാട് രാഹുലിനെ നിര്‍ദേശിച്ചത് ഷാഫി പറമ്പിൽ ; പാര്‍ട്ടി അംഗീകരിച്ച്‌ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് കെപിസിസി പ്രസിഡന്‍റ്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയായി ഷാഫി പറമ്ബില്‍ നിര്‍ദേശിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. ഷാഫിയുടെ നിർദ്ദേശം കൂടി കണക്കിലെടുത്ത് പാർട്ടി അംഗീകരിച്ചാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത്.

വടകരയില്‍ ഷാഫിയെ സ്ഥാനാർത്ഥിയാക്കിയതിന് പകരമായിരുന്നില്ല ഈ തീരുമാനം. സ്ഥാനാർത്ഥിയെ സംബന്ധിച്ച്‌ പാലക്കാട് ഡിസിസിയില്‍ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ തീരുമാനം എടുത്ത ശേഷം പിന്നീട് വിവാദങ്ങളില്‍ കഴമ്ബില്ലെന്നും സുധാകരൻ വ്യക്തമാക്കി.

കെ.മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിന് അയച്ച കത്ത് പുറത്തായത് പാർട്ടി അന്വേഷിക്കും. കത്ത് ഡിസിസി അയച്ചതു തന്നെയാകുമെന്ന് കെ സുധാകരൻ പറഞ്ഞു. കെപിസിസി ഓഫീസില്‍ നിന്നാണോ കത്ത് പോയതെന്നും പാർട്ടി അന്വേഷിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി നിർദ്ദേശിച്ച സ്ഥാനാർത്ഥിയാണെന്ന് ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് പരസ്യമായി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group