play-sharp-fill
മുക്കടയില്‍ റെയില്‍വേ ഗേറ്റ് കെഎസ്ഇബി ജീവനക്കാർ സഞ്ചരിച്ച ജീപ്പിന് മുകളിലേക്ക് അടർന്നു വീണു ; ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് അപകടം

മുക്കടയില്‍ റെയില്‍വേ ഗേറ്റ് കെഎസ്ഇബി ജീവനക്കാർ സഞ്ചരിച്ച ജീപ്പിന് മുകളിലേക്ക് അടർന്നു വീണു ; ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് അപകടം

കുണ്ടറ: മുക്കടയില്‍ റെയില്‍വേ ഗേറ്റ് ജോയിന്റ് അടർന്ന് കെ.എസ്.ഇ.ബി ജീവനക്കാർ സഞ്ചരിച്ച ജീപ്പിന് മുകളില്‍ വീണു.

ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. കൊല്ലം എഗ്‌മോർ ട്രെയിൻ വരുന്നതിനു മുന്നോടിയായി ഗേറ്റ് അടയ്ക്കുന്നതിനിടെ തൊട്ടു പിന്നാലെ വന്ന ജീപ്പിന്റെ മുകളില്‍ വീഴുകയുമായിരുന്നു.

ഗേറ്റ് തകരാറിലായതോടെ സിഗ്നല്‍ ലഭ്യമാകാത്തതിനാല്‍ ട്രെയിൻ ചന്ദനത്തോപ്പിനും കേരളപുരത്തിനുമിടയില്‍ നിറുത്തിയിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗേറ്റ് താത്കാലികമായി ശരിയാക്കിയ ശേഷമാണ് ട്രെയിൻ കടത്തിവിട്ടത്. ജീപ്പിന്റെ ബോണറ്റില്‍ ഗേറ്റ് വീണതിനാല്‍ അകത്തുണ്ടായിരുന്നവർ രക്ഷപ്പെട്ടു.