എ ഡി എം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുള്ള സംഭവവികാസങ്ങൾക്കിടെ കണ്ണൂരിലെ ഒരു ടൂറിസം മേഖലയില്‍ 14 ഏക്കര്‍ ഭൂമിയിടപാട് നടത്തിയ മാഫിയ സംഘത്തെകുറിച്ചുള്ള രഹസ്യങ്ങൾ പുറത്തായി: എല്ലാം പ്രശാന്തന്റെ ഭാര്യ സഹോദരനിലേക്ക് കേന്ദ്രീകരിക്കുന്നു; ആ പമ്പിന് പിന്നിലെ ബിനാമി ആര്? പ്രത്യേക അന്വേഷണ സംഘം എത്തുമ്പോള്‍ എല്ലാം പുറത്തു വരുമോ ?
കണ്ണൂര്‍:കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പെട്രോള്‍ പമ്പിന് അപേക്ഷയിലെ ബെനാമി ഇടപാട് ആരോപണത്തില്‍ പൊലീസ് അന്വേഷണം.
.അന്വേഷണത്തിന്റെ ഭാഗമായി പ്രശാന്തിന്റെ ഭാര്യാ സഹോദരന്‍ രജീഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
രജീഷാണ് പ്രശാന്തിനെക്കൊണ്ട് പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിപ്പിച്ചതെന്നാണ് ആരോപണം. രജീഷിന് കാസര്‍കോട് പെട്രോള്‍ പമ്പുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് രജീഷിന്റെ മൊഴി എടുക്കുന്നത്. പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുടെ വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകന്‍ കെ വിശ്വന്‍ ഇക്കാര്യം കോടതിയെ ബോധിപ്പിച്ചിരുന്നു. ദിവ്യയുടെ ബിനാമിയല്ല പ്രശാന്ത് എന്ന് സ്ഥാപിക്കാനായിരുന്നു ഇത്. പിന്നാലെ പോലീസ് അന്വേഷണവും തുടങ്ങി. ദിവ്യയെ ബിനാമി ആരോപണത്തില്‍ കുറ്റവിമുക്തമാക്കാനാണ് ഈ നീക്കം.
കാസര്‍കോട് ജില്ലയില്‍ പെട്രോള്‍ പമ്പ് നടത്തുന്ന പ്രശാന്തിന്റെ ബന്ധുവാണ് ചെങ്ങളായിയില്‍ പുതിയ പമ്പിനുള്ള അപേക്ഷ നല്‍കുന്നതിന് നീക്കം നടത്തിയത് എന്നാണ് ആരോപണം. അത് പ്രശാന്തിനെക്കൊണ്ട് കൊടുപ്പിക്കുകയായിരുന്നു. സാമുദായികമായ ചില ഇളവുകള്‍ ലഭിക്കാനായിരുന്നു ഇത്. ഈ വ്യക്തിയുടെ ബിനാമി ആയതു കൊണ്ടു തന്നെ ഈ മേഖലയില്‍ പമ്പിന് വേണ്ടി ആരും അപേക്ഷിച്ചില്ല
Whatsapp Group 1 | Whatsapp Group 2 |Telegram Group
. പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎം നേതാക്കളുടെ തീരുമാനം അനുകൂലമായതു കൊണ്ടാണ് ഇത്. അങ്ങനെ പ്രശാന്തിന് തന്നെ പമ്പും കിട്ടി. സി.പി.എം. നേതാക്കളുടെ ബന്ധുക്കള്‍ ചേര്‍ന്ന് കണ്ണൂരിലെ ഒരു ടൂറിസം മേഖലയില്‍ 14 ഏക്കര്‍ ഭൂമിയിടപാട് നടത്തിയിട്ടുണ്ട്. ഇതിന് പിന്നിലെ സാമ്പത്തിക സ്രോതസ്സും സംശയത്തിലാണ്. അതിന് പിന്നിലുള്ളവരാണ് പുതിയ പമ്പിനായി പണമിറക്കുന്നതെന്ന ആരോപണവും ശക്തം. എന്നാല്‍ ഇതിലേക്ക് അന്വേഷണം നീളില്ല.
അതിനിടെ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം എത്തി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് കേസന്വേഷിക്കുക. കണ്ണൂര്‍ റേഞ്ച് ഡിഐജിക്കാണ് മേല്‍നോട്ട ചുമതല. ഉത്തരമേഖലാ ഐജിയുടേതാണ് ഉത്തരവ്. ഓരോ രണ്ടാഴ്ച്ചയിലും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശമുണ്ട്.
കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29 ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. അതേസമയം റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കിയ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത വ്യാഴാഴ്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
സിപിഎമ്മിലെ ബിനാമി മാഫിയയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ ആരോപണങ്ങള്‍. കാസര്‍കോട്ട് പമ്പുനടത്തുന്നയാള്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്നുണ്ട്. പുതിയ പമ്പിനുള്ള ചെലവ് വഹിക്കാനുള്ള ശേഷിയില്ലെന്നാണ് വിവരം. പക്ഷേ, മുതിര്‍ന്ന സി.പി.എം. നേതാക്കളുടെ ബന്ധുക്കളുമായി ഇദ്ദേഹത്തിനുള്ള ബന്ധം പമ്പിനുള്ള പണം കണ്ടെത്താന്‍ വഴിയൊരുക്കിയെന്നാണ് ആരോപണമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ ബിനാമിബന്ധം അന്വേഷിക്കണമെന്ന ആവശ്യം നവീന്‍ ബാബുവിന്റെ കുടുംബംതന്നെ കോടതിയില്‍ ഉന്നയിച്ചുകഴിഞ്ഞു. ചെങ്ങളായി കേന്ദ്രീകരിച്ചുള്ള ഈ മാഫിയയ്ക്കെതിരെ വിശദ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്. എന്നാല്‍ ഇതൊന്നും പോലീസ് അന്വേഷിക്കുന്നില്ല. രജീഷിന്റെ മൊഴി എടുത്ത് എല്ലാം അവസാനിപ്പിക്കും.
എ.ഡി.എം. മരിച്ചതിന് പിന്നാലെ പ്രശാന്തിന്റെപേരില്‍ കൈക്കൂലി ആരോപണ പരാതി തയ്യാറാക്കുന്നതിന് ശ്രമം നടന്നത് ഉന്നതതലത്തിലാണ്. തിരുവനന്തപുരത്ത് തയ്യാറാക്കി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് പരാതിയെത്തിച്ചത് പാര്‍ട്ടി പ്രതിനിധികളാണ്. കരാര്‍ജീവനക്കാരനാണെന്നും മറ്റ് എന്തെങ്കിലും ബിസിനസ് നടത്തുന്നകാര്യം അറിയില്ലെന്നുമുള്ള റിപ്പോര്‍ട്ടാണ് പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ക്ക് നല്‍കിയത്.
പമ്പിന് അപേക്ഷിച്ചത് താനാണെന്ന് ടിവി ചാനലുകളില്‍ തന്നെ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ഈ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നില്‍ ഉന്നത ബന്ധങ്ങളുണ്ട്. തന്റെപേരില്‍ നല്‍കിയത് വ്യാജപരാതിയാണെന്ന് തെളിഞ്ഞിട്ടും അത് സമ്മതിക്കാതെ പ്രശാന്ത് ഉറച്ചുനില്‍ക്കുന്നതിന് പിന്നിലും കള്ളഒപ്പിട്ടവരെ സംരക്ഷിക്കാനാണ്.
ശ്രീകണ്ഠപുരം നിടുവാലൂരിലെ പെട്രോള്‍പമ്പ് ബിനാമി ഇടപാടാണെന്ന ആരോപണം ഏറ്റെടുത്ത് നവീന്‍ ബാബുവിന്റെ കുടുംബം ചര്‍ച്ച പുതിയ തലത്തിലെത്തിക്കുകയായിരുന്നു. പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷിചേര്‍ന്ന കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകനാണ് കോടതിയില്‍ ഈ വാദം ഉയര്‍ത്തിയത്.
പ്രശാന്തും ദിവ്യയും കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും നിയമവിരുദ്ധമായി പമ്പിന് അനുമതി നല്‍കാനാണ് ദിവ്യ സമ്മര്‍ദം ചെലുത്തിയതെന്നും കുടുംബത്തിനുവേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കെതിരായ വാദത്തില്‍ ജോണ്‍ എസ്. റാല്‍ഫ് പറഞ്ഞു. അധികാരപരിധിയില്‍പ്പെടാത്ത കാര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടതെന്നും വാദത്തില്‍ പറഞ്ഞു. പി.പി. ദിവ്യ ക്രമവിരുദ്ധമായ കാര്യത്തിനാണ് സമ്മര്‍ദം ചെലുത്തിയതെന്ന വാദത്തിന് ഇത് ശക്തിപകരും.
ചെങ്ങളായി പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള ക്വാറി-ഭൂ മാറിഫാ ലോബിക്ക് പിന്നില്‍ സിപിഎം നേതാക്കളാണ്. ഇതിനെ നയിക്കുന്ന പ്രധാനിയുടെ അടുത്ത ബന്ധുവാണ് ടിവി പ്രശാന്തന്‍. സിപിഎം ജില്ലാ നേതാവ് കൂടിയായ എവി ഗോപിനാഥിന്റെ അടുത്ത ബന്ധു. പെട്രോള്‍ പമ്ബിനായുണ്ടാക്കിയ പാട്ട കരാറില്‍ ഒപ്പിട്ടതും ടിവി പ്രശാന്തിന്റേയും എവി ഗോപിനാഥിന്റേയും ബന്ധുക്കള്‍.
ചെങ്ങളായി കേന്ദ്രീകരിച്ചുള്ള ഈ സംഘത്തെ നയിക്കുന്ന എവി ഗോപിനാഥ് കണ്ണൂരിലെ വിസ്മയാ പാര്‍ക്കിന്റെ ചെയര്‍മാനുമാണ്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും. ഈ വമ്പന്‍ ടീമിനെയാണ് എഡിഎം നവീന്‍ ബാബു സമ്മര്‍ദ്ദത്തിലാക്കിയത്. ഈ ഗ്രൂപ്പിന്റെ ശക്തി നവീന്‍ ബാബുവിന് അറിയാതെയും പോയി. ഇതെല്ലാം എംഡിഎമ്മിന്റെ മരണത്തിലേക്ക് വഴിയൊരുക്കുകയും ചെയ്തുവെന്നാണ് വിലയിരുത്തല്‍.
മെഡിക്കല്‍ കോളേജിലെ ഇല്ട്രീഷ്യനാണ് പ്രശാന്ത് എന്ന പ്രശാന്തന്‍. ഭാര്യയും നേഴ്‌സ്. സാധാരണ ജീവിതമാണ് ഇവര്‍ നയിക്കുന്നത്. ഇവര്‍ക്ക് പെട്രോള്‍ പമ്പ് തുടങ്ങാനോ അതിന് വേണ്ട മുടക്കമുതലുണ്ടാക്കനോ ഉള്ള സാമ്പത്തിക കരുത്തില്ല.. ഇതില്‍ നിന്ന് തന്നെ ബിനാമി ഇടപാടാണെന്ന് വ്യക്തം. ഇതിനിടെയാണ് പാട്ടക്കരാറില്‍ സാക്ഷികളായി എത്തുന്നവര്‍ കൂടി ശ്രദ്ധയിസലേക്ക് വരുന്നത്. പുതിയ വീട്ടില്‍ ഗിരീഷും പുതിയവീട്ടില്‍ രാജുവും. ഇവര്‍ രണ്ടു പേരും അടുത്ത ബന്ധുക്കളാണ്. ഇവരുടെ അടുത്ത ബന്ധുവാണ് പിവി ഗോപിനാഥ്.
പുതിയവീട്ടില്‍ എന്നതിന്റെ ചുരുക്കെഴുത്തായി ഗിരീഷിന്റേയും രാജുവിന്റേയും പേരുകളില്‍ ഇന്‍ഷ്യലുകള്‍ എത്തുമ്പോള്‍ അവരും പിവി ഗിരീഷും പിവി രാജുവും ആകും. പ്രശാന്തന്‍ ടിവിയുടെ അമ്മാവന്റെ മകനാണ് ഗോപിനാഥ്. അതായത് പാട്ടക്കരാറില്‍ ഉള്ളവരെല്ലാം അടുത്ത ബന്ധുക്കള്‍. പിവി ഗോപിനാഥിന്റെ ഇടപടെലുകളാണ് ഇതിന് പിന്നിലെന്ന് വ്യക്തമാകുന്നതാണ് പാട്ടക്കരാര്‍. ഇത് പൊളിക്കാനാണ് രജീഷിനെ ഇറക്കുന്നത്.
വിസ്മയാ പാര്‍ക്കിനെ നയിക്കുനന ഗോപിനാഥ് ശ്രീകണ്ഠാപുരം മേഖലയിലെ സിപിഎം പ്രധാനിയാണ്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പിപി ദിവ്യയടക്കമുള്ള രാഷ്ട്രീയക്കാരെ എല്ലാം നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള പ്രാധാനി. ഈ മേഖയില്‍ തളിപ്പറമ്പ് തൃച്ചബംരം കാഞ്ഞിരങ്കാട് ദേവസ്വത്തിന് ആയിരക്കണക്കിന് ഏക്കര്‍ സ്വത്തുക്കളുണ്ട്. ഇതെല്ലാം കൈയ്യേറി ക്വാറി മാഫിയയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ കുറേ വസ്തുക്കള്‍ സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലാണ്. അങ്ങനെ ക്വാറി മാഫിയും ഭൂമാഫിയയുമെല്ലാം ദേവസ്വം സ്വത്തില്‍ കൈവച്ച് പടര്‍ന്നു പന്തലിക്കുന്നുണ്ട്. ഇവരുടെ അടുത്ത ശ്രമമായിരുന്നു ചെങ്ങളായിയിലെ പെട്രോള്‍ പമ്പ്.
ചേരന്‍കുന്ന് സെന്റ് ജോസഫ്‌സ് പള്ളിയുടെ ഇടതുവശത്തായുള്ള 40 സെന്റ് സ്ഥലമാണ് പെട്രോള്‍ പമ്പ് തുടങ്ങാനായി പ്രശാന്തന്‍ പാട്ടത്തിനെടുത്തിരുന്നത്. ചേരന്‍കുന്നിലെ പഴയ പള്ളിക്കും പുതിയ പള്ളിക്കും ഇടയിലുള്ള ഭാഗത്ത് കൊടുംവളവുണ്ട്. പുതിയ പള്ളിക്കു മുന്‍വശത്ത് റോഡ് നേരെയാണെങ്കിലും പെട്രോള്‍ പമ്ബിനായി കണ്ടെത്തിയ ഭാഗത്തും ചെറിയ വളവുണ്ട്. ഇരുവശത്തെയും വളവുകളില്‍ തട്ടിയാണ് അനുമതി വൈകിയതെന്ന് പ്രശാന്തന്റെയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും സംഭാഷണങ്ങളില്‍നിന്നു വ്യക്തം. ഇത് ഗോപിനാഥനേയും നവീന്‍ ബാബുവിന് എതിരാക്കിയെന്നാണ് സ…