video
play-sharp-fill
എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; പ്രചാരണത്തിനായി ഉപയോഗിച്ചത്  പ്ലാസ്റ്റിക് ഫ്ലക്സ്; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ബിജെപി

എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; പ്രചാരണത്തിനായി ഉപയോഗിച്ചത് പ്ലാസ്റ്റിക് ഫ്ലക്സ്; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ബിജെപി

ചേലക്കര : എല്‍.ഡി.എഫ് തിരഞ്ഞടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച്‌ ബി.ജെ.പി തിര‌ഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

ചേലക്കരയില്‍ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് ഫ്ലക്സ് വച്ചെന്നാണ് ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. ഫ്ലക്സ് പ്രിന്റ് ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവ് എല്‍.ഡി.എഫ് ലംഘിച്ചു.

തുണിയില്‍ പ്രിന്റ് ചെയ്യണമെന്ന നിയമം എല്‍.ഡ‌ി.എഫ് പാലിച്ചില്ലെന്നും ബി.ജെ.പിയുടെ പരാതിയില്‍ പറയുന്നു. എല്‍.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എമ്മിലെ കെ. രാധാകൃഷ്ണൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രമ്യ ഹരിദാസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
ബി.ജെ.പിക്കായി കെ. ബാലകൃഷ്ണനാണ് മത്സരിക്കുന്നത്.