play-sharp-fill
പാറക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പാറക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

നഗരൂർ : പാറക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നഗരൂർ കടവിള പുല്ലതോട്ടം ആകാശ് ഭവനിൽ സുദർശനൻ ബേബി ദമ്പതികളുടെ മകൻ ആദർശ് (28) ആണ് മരിച്ചത്.

കടവിള സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ആദർശ് അവിവാഹിതനാണ്. ബുധൻ വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം.

കടവിളയിലെ അദാനിയുടെ പാറ ക്വാറിക്ക് സമീപം ഉപയോഗിക്കാതെ കിടന്ന പാറമടയിലെ കുളത്തിൽ സുഹൃത്തിനോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group