play-sharp-fill
റെയില്‍വേ സ്റ്റേഷനുകളിലെ വിശ്രമമുറികളിൽ രാത്രികാലങ്ങളിൽ വ്യാപക മോഷണം: 1 ലക്ഷം രൂപയുടെ 2 മൊബൈൽ ഫോണുകളുമായി യുവാവും യുവതിയും പിടിയിൽ

റെയില്‍വേ സ്റ്റേഷനുകളിലെ വിശ്രമമുറികളിൽ രാത്രികാലങ്ങളിൽ വ്യാപക മോഷണം: 1 ലക്ഷം രൂപയുടെ 2 മൊബൈൽ ഫോണുകളുമായി യുവാവും യുവതിയും പിടിയിൽ

 

കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ വിശ്രമമുറിയിൽ നിന്ന് സ്ഥിരമായി മൊബൈൽ ഫോൺ മോഷ്‌ടിക്കുന്ന യുവാവും യുവതിയും പോലീസ് പിടിയിലായി. മലപ്പുറം സ്വദേശികളായ ജിഗ്നേഷും സോനയുമാണ് എറണാകുളത്ത് പിടിയിലായത്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലേയും വിശ്രമമുറികളിൽ നിന്ന് ഇവർ മൊബൈൽ ഫോൺ മോഷ്‌ടിച്ചിട്ടുണ്ട്.

 

ഇവരിൽ നിന്ന് ഏകദേശം ഒരു ലക്ഷത്തിലധികം രൂപ വീതം വില വരുന്ന രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ഇവർ മോഷ്‌ടിച്ചെടുത്ത മറ്റു മൊബൈലുകളെക്കുറിച്ചും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

 

വിവിധ റെയിൽവേ സ്റ്റേഷനുകളിലെ വിശ്രമമുറികൾ രാത്രികാലങ്ങളിൽ കയറിയിറങ്ങി അവിടെനിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചുകടക്കുന്നതായിരുന്നു ഇവരുടെ മോഷണരീതി. ഇവർ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും ആർ.പി.എഫ്.അറിയിച്ചു. ആർ.പി.എഫും ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group