play-sharp-fill
എഴുന്നേൽക്കാൻ അലാറം നിർബന്ധമാണോ? ഈ ശീലം നിങ്ങളുടെ രക്തസമ്മർദത്തെ ഉയർത്തിയേക്കുമെന്ന് പഠനം

എഴുന്നേൽക്കാൻ അലാറം നിർബന്ധമാണോ? ഈ ശീലം നിങ്ങളുടെ രക്തസമ്മർദത്തെ ഉയർത്തിയേക്കുമെന്ന് പഠനം

സ്വന്തം ലേഖകൻ

ജോലിക്ക് പോകുന്നവരായാലും പഠിക്കുന്നവരായാലും രാവിലെ എഴുന്നേല്‍ക്കുന്നതിന് ഫോണിലെ അലാറം പലര്‍ക്കും ഒരു അനുഗ്രഹമാണ്. ഒരു തവണ കൊണ്ട് എഴുന്നേല്‍ക്കില്ലെന്ന് തോന്നിയാല്‍ മൂന്നും നാലും തവണ അലാറാം സെറ്റ് ചെയ്യുന്നവരുമുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് അറിയാമോ, ഇങ്ങനെ അലാറം വെച്ചെഴുന്നേല്‍ക്കുന്ന ശീലം നിങ്ങളുടെ രക്തസമ്മര്‍ദം കൂട്ടാനിടയാക്കുമെന്ന്.

അലാറമില്ലാതെ ഉറക്കം തീര്‍ന്ന് സ്വതവെ എഴുന്നേല്‍ക്കുന്നവരെ സംബന്ധിച്ച് അലാറം കേട്ട് എഴുന്നേല്‍ക്കുന്നവരില്‍ രക്തസമ്മര്‍ദം 74 ശതമാനം കൂടുതലാണെന്ന് യുവിഎ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറക്കം കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും പൂര്‍ത്തിയാക്കത്തവരില്‍ രക്തസമ്മര്‍ദത്തിന്‍റെ നില കൂടാനുള്ള അധിക സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

രക്തസമ്മര്‍ദം കൂടുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയക്കുള്ള സാധ്യത വര്‍ധിപ്പിക്കും. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരില്‍ അല്ലെങ്കില്‍ ഹൃദ്രോഗികളില്‍ ഇതിനുള്ള അപകടസാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

അലാറം നിങ്ങളെ ഗാഢനിദ്രയില്‍ നിന്ന് പെട്ടെന്ന് ഉണര്‍ത്താനിടയാക്കും. ഇത് ചിലപ്പോള്‍ സ്ലീപ് ഇനേര്‍ഷ്യ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. പെട്ടെന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേല്‍ക്കുന്നത് താത്ക്കാലികമായി സ്ഥലകാലബോധം നഷ്ടമാകുന്ന അവസ്ഥയാണ് സ്ലീപ് ഇനേര്‍ഷ്യ. ഇത് ഹ്രസ്വകാല ഓര്‍മക്കുറവ്, പ്രതികരണം മന്ദഗതിയിലാക്കുക എന്നിവയ്ക്ക് കാരണമാകുന്നു. ശാരീരികമായി മാത്രമല്ല, ഉറക്കത്തിനിടെ ഉയര്‍ന്ന ശബ്ദത്തില്‍ അലാറം കേട്ട് ഞെട്ടി ഉണരുന്നത് ഉത്കണ്ഠയ്ക്കും കാരണാകും. ഇത് മാസനികാവസ്ഥയെ ബാധിക്കാന്‍ ഇടയുണ്ട്.

 

പരിഹാരം

  • അലാറം ഉപയോഗിക്കുന്നത് ഒഴിവാക്കുക
  • ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ കൃത്യമായി ഉറങ്ങുക. ഈ ശീലം നിങ്ങളെ അലാറത്തിന്‍റെ സഹായമില്ലാതെ രാവിലെ എഴുന്നേല്‍ക്കാന്‍ സഹായിക്കും.
  • രാവിലെ സൂര്യപ്രകാശം മുറിക്കുള്ളില്‍ കടക്കാന്‍ അനുവദിക്കുക. ഇത് നിങ്ങളുടെ തലച്ചോറില്‍ മെലാനിന്‍ (സ്ലീപ് ഹോര്‍മോണ്‍) ഉല്‍പാദനം കൂട്ടാനും സ്വമേധയ എഴുന്നേല്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
  • കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക
  • അലാറം വെക്കണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ശാന്തമായ ശബ്ദം ഉപയോഗിക്കാവുന്നതാണ്.