play-sharp-fill
എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

 

തൃശ്ശൂർ: എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ദേശമംഗലം തലശ്ശേരി സ്വദേശി മുരളിയുടെ മകൾ വിനീത (13) യാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു കുട്ടി.

 

ഇന്ന് സ്കൂളിൽ വച്ച് കുഴഞ്ഞു വീണ കുട്ടിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.