play-sharp-fill
“എന്നെ സ്നേഹിക്കുന്ന ആളുണ്ടെന്ന് ആ ഡയറി വായിച്ചപ്പോഴാണ് എനിക്ക് മനസിലായതെന്ന് ബാല, ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്പ പുടിക്കുമെന്ന് കോകിലയും ” ; വിവാഹ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് ബാലയും കോകിലയും

“എന്നെ സ്നേഹിക്കുന്ന ആളുണ്ടെന്ന് ആ ഡയറി വായിച്ചപ്പോഴാണ് എനിക്ക് മനസിലായതെന്ന് ബാല, ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്പ പുടിക്കുമെന്ന് കോകിലയും ” ; വിവാഹ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് ബാലയും കോകിലയും

കൊച്ചി : വിവാദങ്ങൾക്കിടയിലും വീണ്ടും വിവാഹം കഴിക്കുമെന്ന് അടുത്തിടെ ബാല മാധ്യമങ്ങളോട് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഭാവി വധു ആരായിരിക്കുമെന്ന് നടൻ പറഞ്ഞിരുന്നില്ല.

ഒടുവില്‍ ഇന്ന് കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വച്ച്‌ ബാല വിവാഹിതനാകുകയും ചെയ്തു. മുൻപ് പലപ്പോഴും ബാലയുടെ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള അമ്മാവന്റെ മകള്‍ കോകിലയാണ് ബാലയുടെ ഭാര്യ.

കുട്ടിക്കാലം മുതല്‍ ബാലയെ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്ന് പറയുകയാണ് കോകില ഇപ്പോള്‍. വിവാഹ ശേഷം മാധ്യമങ്ങളോട് ആയിരുന്നു ഇവരുടെ പ്രതികരണം. ‘ചിന്ന വയസിലിരിന്തേ മാമാവെ എനക്ക് റൊമ്ബ പുടിക്കും. നാൻ ചെന്നൈയില താ ഇരിന്തെ. അതിനാല ഇങ്ക നടക്കിറ എതവും എനിക്ക് തെരിയാത്. ഇങ്ക വന്തതിക്ക് അപ്പുറം താ മട്ര് വിഷയത്തെ പത്തിയെല്ലാം പുരിഞ്ചത്. അവരെ പത്തി നാൻ വീട്ടിലെ ഡയറി കൂടെ എഴുതി വച്ചിരിക്ക്(കുട്ടിക്കാലം മുതല്‍ എനിക്ക് ബാലയെ ഒത്തിരി ഇഷ്ടമാണ്. ചെന്നൈയിലാണ് എന്റെ വീട്. അതുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവിടെ വന്ന ശേഷമാണ് എല്ലാം മനസിലായത്. ബാലയെ കുറിച്ച്‌ ഒരു ഡയറി വരെ ഞാൻ എഴുതി വച്ചിട്ടുണ്ട് വീട്ടില്‍)’, എന്നാണ് കോകില പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അവളുടെ മനസിലുള്ള ഇഷ്ടം അറിഞ്ഞപ്പോള്‍ എന്നില്‍ ഞെട്ടലാണ് ഉണ്ടാക്കിയത്. വർഷങ്ങളായി മനസില്‍ കൊണ്ടു നടക്കുന്ന ഇഷ്ടമാണ്. ആ ഡയറി വായിച്ചപ്പോഴാണ് എനിക്കത് മനസിലായത്. എന്നെ സ്നേഹിക്കുന്ന ആളുണ്ടെന്ന് മനസിലാക്കി. ആ ഡയറി ഒരിക്കലും കള്ളമല്ല. അതില്‍ ആത്മാർത്ഥതയുണ്ട്’, എന്ന് ബാലയും പറഞ്ഞു. അതേസമയം, വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇന്ന് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ബാലയുടെ അമ്മയ്ക്ക് പങ്കെടുക്കാനായിരുന്നില്ല.