play-sharp-fill
രണ്ട് ബാഗുകളിലായി നാല് കിലോ കഞ്ചാവ്: ട്രെയിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

രണ്ട് ബാഗുകളിലായി നാല് കിലോ കഞ്ചാവ്: ട്രെയിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

 

ഹരിപ്പാട്: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ഗുരുവാലിയ രുഥൽ ചൗധരി (29) ആണ് പിടിയിലായത്. വിൽപ്പനയ്ക്ക് എത്തിച്ച 4 കിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.

 

രഹസ്യ വിവരത്തെത്തുടർന്ന് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കൊച്ചുവേളി രപ്തി സാഗർ എക്സ്പ്രസിൽ എത്തിയ രുഥൽ ചൗധരിയെ പിടികൂടിയത്. രണ്ട് ബാഗുകളിലായാണ് 4 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

 

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് വിൽപ്പന നടത്തുന്നത് പതിവാണെന്ന് പോലീസ് അധികൃതർ അറിയിച്ചു. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group