play-sharp-fill
കോട്ടയം എസ് എൻ ഡി പി യൂണിയനിലെ മൈക്രോ ഫിനാൻസ് തട്ടിപ്പ്: പണം നഷ്ടപ്പെട്ടവർക്ക് ആശങ്ക വേണ്ട: ബാങ്ക് ബാധ്യത പരിഹരിച്ചതായി തുഷാർ വെള്ളാപ്പള്ളി

കോട്ടയം എസ് എൻ ഡി പി യൂണിയനിലെ മൈക്രോ ഫിനാൻസ് തട്ടിപ്പ്: പണം നഷ്ടപ്പെട്ടവർക്ക് ആശങ്ക വേണ്ട: ബാങ്ക് ബാധ്യത പരിഹരിച്ചതായി തുഷാർ വെള്ളാപ്പള്ളി

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം എസ് എൻ ഡി പി യൂണിയൻ ഭാരവാഹികൾ നടത്തിയ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ ആശങ്കപ്പെടേണ്ടതില്ലന്ന് തുഷാർ വെള്ളാപ്പള്ളി.

ബാങ്ക് ബാധ്യത പൂർണമായും പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ച ശേഷമാണ് അദ്ദേഹം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിക്കുമ്പോൾ മൈക്രോ ഫിനാൻസ് ബാധ്യത തീർക്കുമെന്ന ഉറപ്പ് നൽകിയിരുന്നു.

ഈ ഉറപ്പ് പാലിച്ചാണ് ചുമതലയേറ്റത്. ഇക്കാര്യത്തിൽ ഇനി ആർക്കും ആശങ്ക വേണ്ട എന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.