play-sharp-fill
വ്യാജ കോടതി നിർമ്മിച്ച് വ്യാജ ജഡ്ജിയായി അഞ്ചുവർഷത്തോളം ആളുകളെ പറ്റിച്ച ജഡ്ജി പോലീസിന്റെ പിടിയിൽ

വ്യാജ കോടതി നിർമ്മിച്ച് വ്യാജ ജഡ്ജിയായി അഞ്ചുവർഷത്തോളം ആളുകളെ പറ്റിച്ച ജഡ്ജി പോലീസിന്റെ പിടിയിൽ

ഗാന്ധിനഗർ : വ്യാജ കോടതി നിർമിച്ച് വ്യാജ ജഡ്ജിയായി അഞ്ച് വർഷം ആളുകളെ കബളിപ്പിച്ച ജഡ്ജി പിടിയിൽ. ഗുജറാത്തിൽ അഞ്ച് വർഷമാണ് വ്യാജ കോടതി പ്രവർത്തിച്ചത്.
നാട്ടുകാരെ പറ്റിച്ചുവന്ന ‘ജഡ്‌ജിയും ഗുമസ്‌തൻ’മാരുമാണ് അറസ്‌റ്റിലായത്. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ (37) എന്നയാളാണ്‌ ഗാന്ധിനഗറിൽ സ്വന്തമായി കോടതി നടത്തിയത്‌.

ഗുജറാത്തിലെ ഗാന്ധിനഗറിലാണ് വ്യാജ കോടതി പ്രവർത്തിച്ചത്. വ്യാജ ട്രൈബ്യൂണൽ രൂപീകരിച്ച് അതിൽ ജ‍ഡ്ജിയായി വേഷമിട്ടുകൊണ്ടായിരുന്നു തട്ടിപ്പ്. കഴിഞ്ഞ അഞ്ച് വർഷമായി വ്യാജ കോടതി അവിടെ പ്രവർത്തിച്ചു വരികയായിരുന്നു.

പ്രതിയായ മോറിസ് സാമുവൽ ക്രിസ്റ്റ്യൻ 2019-ൽ സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ തൻ്റെ കക്ഷിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിറ്റി സിവിൽ കോടതിയിൽ ഭൂമി തർക്ക കേസുകൾ നിലനിൽക്കുന്നവരെയായിരുന്നു പ്രതിയായ മോറിസ് സാമുവൽ ക്രിസ്റ്റ്യൻ ഉന്നംവെച്ചത്. കേസ് തീർപ്പാക്കുന്നതിനുള്ള ഫീസായി ഇടപാടുകാരിൽ നിന്ന് ഒരു നിശ്ചിത തുക ഇയാൾ വാങ്ങാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

നിയമപരമായ തർക്കങ്ങൾ തീർപ്പാക്കുന്നതിന് യോഗ്യതയുള്ള കോടതി നിയമിച്ച ഔദ്യോഗിക മദ്ധ്യസ്ഥനാണ് താനെന്നായിരുന്നു മോറിസ് സാമുവൽ ക്രിസ്റ്റ്യൻ ആൾക്കാരെ ധരിപ്പിച്ചിരുന്നത്.
മോറിസ് സാമുവലിന്റെ സംഘത്തിലുള്ള മറ്റുള്ളവർ കോടതി ജീവനക്കാരോ അഭിഭാഷകരോ ആയി വേഷമിട്ട് നിൽക്കും.