play-sharp-fill
വയനാട് പുനരധിവാസം: സാലറി ചലഞ്ച് പ്രതീക്ഷിച്ച പോലെ വിജയം കൈവരിച്ചില്ല, 5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുത്; മുഖ്യമന്ത്രി

വയനാട് പുനരധിവാസം: സാലറി ചലഞ്ച് പ്രതീക്ഷിച്ച പോലെ വിജയം കൈവരിച്ചില്ല, 5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുത്; മുഖ്യമന്ത്രി

 

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം ജീവനക്കാരിൽ നിന്നും ലഭിച്ചില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. ചില കാര്യങ്ങളിൽ നമുക്ക് ഒരുമിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നാണ് ഇതിന്‍റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

 

സാമൂഹിക പ്രതിബന്ധതയുണ്ടാകണം. 5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുത്. എന്നാല്‍ ചില വ്യക്തികളുടെ പ്രശ്നം സംഘടനയുടേതാക്കി മാറ്റുകയാണ് ചിലർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ജീവനക്കാരിൽ നിന്നും നിർബന്ധപൂർവ്വം പണം വാങ്ങില്ലെന്ന് തന്നെയായിരുന്നു സർക്കാർ നിലപാട്. 5 ദിവസ ശമ്പളം നൽകാമെന്ന ധാരണയാണ് ജീവനക്കാരുടെ സംഘടകൾക്കിടയിലുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group