play-sharp-fill
അഖില കേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന യുവജന – വനിതാ സംഘം  കണ്‍വന്‍ഷൻ: ഭാരവാഹികളെ തെരഞ്ഞെടുത്തു.

അഖില കേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന യുവജന – വനിതാ സംഘം കണ്‍വന്‍ഷൻ: ഭാരവാഹികളെ തെരഞ്ഞെടുത്തു.

സ്വന്തം ലേഖകൻ
കോട്ടയം: അഖില കേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന യുവജന – വനിതാ സംഘം കണ്‍വന്‍ഷനും തെരഞ്ഞെടുപ്പും കോട്ടയത്ത് നടന്നൂ . സംസ്ഥാന പ്രസിഡന്റ് കെ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം റ്റി സനേഷ് ഉദ്ഘാടനം ചെയ്തൂ.

പട്ടികജാതി സംവരണത്തില്‍ മേല്‍തട്ട് പരിധി നിശ്ചയിച്ചുകൊണ്ടുള്ള കോടതി വിധി സംസ്ഥാനത്ത് നടപ്പാക്കരുതെന്നും വിധിയെ മറികടക്കാന്‍ കേന്ദ്രം പാര്‍ല്ലമെന്റില്‍ നിയമ

നിര്‍മ്മാണം നടത്തണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടൂ . വനിതാ – യുവജന സംഘം സംസ്ഥാന ഭരണസമിതി തെരഞ്ഞെടുപ്പും ഉയര്‍ന്ന ഉദ്യോഗം നേടിയ പ്രൊഫഷണലുകള്‍ക്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദരവും നല്‍കി . യുവജനസംഘം സംസ്ഥാന പ്രസിഡന്റായി ആഷിഖ് ( ചങ്ങനാശ്ശേരി ) , സെക്രട്ടറിയായി പ്രവീണ്‍ (കോട്ടയം ) , ട്രഷറര്‍ ആയി രജിത്ത് (കോന്നി ) എന്നിവരെ

തെരഞ്ഞുടുത്തൂ. ഇന്റര്‍നാഷണല്‍ ഫിംഗര്‍ പെയ്ന്റിങ്ങ് ആര്‍ട്ടിസ്റ്റ് ശരവണ്‍ ബോധിയുടെ ലെെവ് ഷോ നടന്നൂ.

സംസ്ഥാന നേതാക്കളായ അജയകുമാര്‍ കെ വി (ഖജാന്‍ജി ) , രാജഗോപാലന്‍ കെ കെ (വെെസ് പ്രസിഡന്റ് ) , അരുണ്‍കുമാര്‍ റ്റി (ജോ: സെക്രട്ടറി ) , പി എം പ്രകാശ്കുമാര്‍ (രജിസ്ട്രാര്‍ ) ,

ശശികുമാര്‍ റ്റി , മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം സത്യശീലന്‍ എന്നിവര്‍ പ്രസംഗിച്ചൂ .

സംസ്ഥാനത്തെ മുഴുവൻ ശാഖകളിൽ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളാണ് കൺവൻഷനിൽ പങ്കെടുത്തത്.