video
play-sharp-fill
രാജ്യത്തെ വിമാനങ്ങൾക്ക് ബോംബ് ഭീഷണിതുടരുന്നു; 24 മണിക്കൂറിൽ ഭീഷണി ലഭിച്ചത് 50ലേറെ വിമാനങ്ങൾക്ക്; ഒരാഴ്ചയ്ക്കിടെ ഭീഷണി ലഭിച്ചത് 180 വിമാനങ്ങൾക്ക്; 600 കോടി രൂപയിലേറെ നഷ്ടമാണ് 9 ദിവസത്തിനുള്ളിൽ വിമാനക്കമ്പനികൾക്ക് ഉണ്ടായത്; സമൂഹ മാധ്യമങ്ങളിലൂടെയാണ് വിമാനങ്ങൾക്ക് ഭീഷണികൾ ലഭിച്ചത്

രാജ്യത്തെ വിമാനങ്ങൾക്ക് ബോംബ് ഭീഷണിതുടരുന്നു; 24 മണിക്കൂറിൽ ഭീഷണി ലഭിച്ചത് 50ലേറെ വിമാനങ്ങൾക്ക്; ഒരാഴ്ചയ്ക്കിടെ ഭീഷണി ലഭിച്ചത് 180 വിമാനങ്ങൾക്ക്; 600 കോടി രൂപയിലേറെ നഷ്ടമാണ് 9 ദിവസത്തിനുള്ളിൽ വിമാനക്കമ്പനികൾക്ക് ഉണ്ടായത്; സമൂഹ മാധ്യമങ്ങളിലൂടെയാണ് വിമാനങ്ങൾക്ക് ഭീഷണികൾ ലഭിച്ചത്

ഡൽഹി: രാജ്യത്തെ വിമാനങ്ങൾക്ക് ബോംബ് ഭീഷണിതുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 50 ലേറെ വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ 180 ഓളം വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്.
13 വീതം ഇൻഡിഗോ – എയർ ഇന്ത്യ വിമാനങ്ങൾക്ക് ഉൾപ്പെടെയാണിത്. 600 കോടി രൂപയിലേറെ നഷ്ടമാണ് 9 ദിവസത്തിനുള്ളിൽ വിമാനക്കമ്പനികൾക്ക് ഉണ്ടായത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിമാനങ്ങൾക്ക് ഭീഷണികൾ ലഭിച്ചത്.
ഭീഷണി സന്ദേശം അയക്കുന്ന ശൈലി മാറ്റിയതായി അന്വേഷണ ഏജൻസികൾ പറയുന്നു. നേരത്തെ ഒരു ഹാൻഡിലിൽ ഒന്നിലേറെ എയർലൈനുകൾക്ക് ഭീഷണികൾ അയച്ചിരുന്നു.
നിലവിൽ ഭീഷണികൾ ലഭിക്കുന്നത് വ്യത്യസ്ത ഹാൻഡിലുകളിൽ നിന്നാണ്. ഭീഷണികൾ ആസൂത്രിതമാണെന്നാണ് പ്രാഥമിക നിഗമനം.
ഭീഷണികൾക്ക് സാമ്പത്തിക താല്പര്യമുണ്ടോ എന്നും പരിശോധിക്കും. വിമാനത്താവളങ്ങളിലെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കൻ നിർദേശം നൽകി. ബോഡി സ്കാനറുകൾ ഉൾപ്പെടെ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വ്യാജ സന്ദേശങ്ങൾ അയക്കുന്നവർക്ക് യാത്രാ വിലക്കേർപ്പെടുത്തുമെന്നും നിയമ ഭേദഗതിയടക്കം പരിഗണനയിലുണ്ടെന്ന് എന്നും മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

വിമാനങ്ങൾക്ക് പിന്നാലെ ഡൽഹിയിലെ സ്കൂളുകൾക്ക് നേരെയും വ്യാജ ബോംബ് ഭീഷണി. സിആർപിഎഫ് സ്കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശം.
ഇമെയിലൂടെ ലഭിച്ച ഭീഷണി സന്ദേശം അന്വേഷണത്തിൽ വ്യാജമെന്ന് കണ്ടെത്തി. ഡൽഹി രോഹിണിയിലെ സിആർപിഎഫ് സ്കൂൾ മതിലിന് സമീപമായി കഴിഞ്ഞ ദിവസമാണ് സ്ഫോടനം ഉണ്ടായത് ഇതിന് പിന്നാലെയാണ് ഡൽഹിയിലെയും ഹൈദരാബാദിലെയും കൂടുതൽ സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ഭീഷണി സന്ദേശം എത്തിയത്.