play-sharp-fill
കുട്ടികളെ കൃഷി പഠിപ്പിക്കാന്‍ വ്യത്യസ്ഥ പദ്ധതിയുമായി അകലക്കുന്നം പഞ്ചായത്ത് ; പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 23 ന്

കുട്ടികളെ കൃഷി പഠിപ്പിക്കാന്‍ വ്യത്യസ്ഥ പദ്ധതിയുമായി അകലക്കുന്നം പഞ്ചായത്ത് ; പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 23 ന്

സ്വന്തം ലേഖകൻ

അകലക്കുന്നം : പുതു തലമുറയെ കൃഷിയിലേയ്ക്ക് നയിക്കുവാന്‍ വ്യത്യസ്ഥ പദ്ധതിയുമായി അകലക്കുന്നം പഞ്ചായത്ത്. 2024-25 ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തിലെ പതിനാറ് സ്‌കൂളുകളിലും പച്ചക്കറി കൃഷി നടപ്പിലാക്കുവാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

പഞ്ചായത്തിലെ മുഴുവന്‍ കുട്ടികളെയും അധ്യാപകരേയും ഈ പദ്ധതിയില്‍ പങ്കാളികളാക്കും.സംസ്ഥാന സര്‍ക്കാരിന്റെ പോഷക സമൃദ്ധി മിഷന്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി മൂഴുവന്‍ വീടുകളിലും വിഷരഹിതവും പോഷക സമ്പുഷ്ടവും ആരോഗ്യപ്രദവും ആയ ഭക്ഷണം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 23 ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോ ജോസ് ചിറത്തടം നിര്‍വ്വഹിക്കും.അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.റവ.ഫാദര്‍ ജയിംസ് കുടിലില്‍ മുഖ്യപ്രഭാഷണം നടത്തും