play-sharp-fill
എഡിഎമ്മിന്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിക്കുന്ന പരാതി തയ്യാറാക്കിയത് നവീൻ ബാബുവിൻ്റെ മരണത്തിനുശേഷം പാര്‍ട്ടികേന്ദ്രത്തില്‍; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് കൈമാറി; പ്രശാന്തിന്റെ പേരെഴുതി ഒപ്പിട്ടത് പാർട്ടിയില്‍ ഔദ്യോഗിക ചുമതലയുള്ള വ്യക്തി

എഡിഎമ്മിന്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിക്കുന്ന പരാതി തയ്യാറാക്കിയത് നവീൻ ബാബുവിൻ്റെ മരണത്തിനുശേഷം പാര്‍ട്ടികേന്ദ്രത്തില്‍; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് കൈമാറി; പ്രശാന്തിന്റെ പേരെഴുതി ഒപ്പിട്ടത് പാർട്ടിയില്‍ ഔദ്യോഗിക ചുമതലയുള്ള വ്യക്തി

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിക്കുന്ന പരാതി തയ്യാറാക്കിയത് അദ്ദേഹത്തിന്റെ മരണത്തിനുശേഷം.

പരാതി തയ്യാറാക്കിയതും ഒപ്പിട്ടതും കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയ ടി.വി. പ്രശാന്തുമല്ല. മരണവാർത്ത പുറത്തുവന്ന ഉടനെ തിരുവനന്തപുരത്തെ സി.പി.എമ്മിന്റെ ഒരു കേന്ദ്രത്തിലാണ് പരാതി തയ്യാറാക്കിയത്. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ആള്‍ക്ക് നല്‍കുകയും ചെയ്തു.

പാർട്ടിയില്‍ ഔദ്യോഗിക ചുമതലയുള്ള ഒരാളാണ് പരാതി തയ്യാറാക്കിയതും പ്രശാന്തിന്റെ പേരെഴുതി ഒപ്പിട്ടതും. ഈ വിവരങ്ങളെല്ലാം ഇതുസംബന്ധിച്ച്‌ അന്വേഷിക്കുന്ന പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ ആഘാതം ഭയന്ന് മുന്നോട്ടുപോകാതെ അറച്ചുനില്‍ക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങളായിയില്‍ പെട്രോള്‍പമ്പ് തുടങ്ങുന്നതിനുള്ള നിരാക്ഷേപപത്രം നല്‍കുന്നതിന് നവീൻബാബു ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 98,500 രൂപ നല്‍കുകയും ചെയ്തെന്നാണ് പ്രശാന്തിന്റെ ആരോപണം. പമ്പ് തുടങ്ങാനായി പാട്ടത്തിനെടുത്ത ഭൂമി സംബന്ധിച്ചുള്ള കരാറിലുള്ള പേരും ഒപ്പും പരാതിയിലുള്ളതില്‍നിന്ന് വ്യത്യസ്തമാണ്.

പാർട്ടി കേന്ദ്രത്തില്‍ തയ്യാറാക്കിയ പരാതിയെക്കുറിച്ച്‌ അന്വേഷിച്ചാല്‍ അത് സർക്കാരിനെയും സി.പി.എമ്മിനെയും ബുദ്ധിമുട്ടിലാക്കും. അതിനാല്‍, പരാതിയെക്കുറിച്ച്‌ സംശയം ഉണ്ടാകാത്തവിധത്തില്‍ പ്രശാന്തിന്റെ മൊഴി ഒതുക്കാനുള്ള നീക്കവും പോലീസിന്റെ ഭാഗത്തുനിന്നുണ്ട്.