play-sharp-fill
പാമ്പാടി നെടുംകുഴിയിൽ ബ്രേക്ക് തകരാർ മൂലം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാമ്പാടി നെടുംകുഴിയിൽ ബ്രേക്ക് തകരാർ മൂലം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

പാമ്പാടി : പാമ്പാടി നെടുംകുഴിയിൽ ബ്രേക്ക് തകരാർ മൂലം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം. കോട്ടയം ഭാഗത്തേയ്ക്ക് പോയ കാറാണ് നിയന്ത്രണം വിടട്ട് അപകടത്തിൽപ്പെട്ടത്. 8 ആം മൈൽ സ്വദേശിനിയായ ലിസിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

നെടുംകുഴിയിൽ ബസ്സ് കാത്തു നിൽക്കുന്നവരെ ഇടിക്കാതെ ഇരിക്കുവാൻ തൊട്ടടുത്ത മതിലിൽ കാർ ഇടിപ്പ് നിർത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ഒരു വശത്തേയ്ക്ക് ചരിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ആർക്കും പരുക്കില്ല പാമ്പാടി പോലീസ് സ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു